കര്‍ഷകസംഘം കട്ടപ്പന സൗത്ത് മേഖല സമ്മേളനം വള്ളക്കടവില്‍ നടത്തി
കര്‍ഷകസംഘം കട്ടപ്പന സൗത്ത് മേഖല സമ്മേളനം വള്ളക്കടവില്‍ നടത്തി

ഇടുക്കി: കേരള കര്‍ഷകസംഘം കട്ടപ്പന സൗത്ത് മേഖല സമ്മേളനം വള്ളക്കടവില്‍ നടത്തി. വള്ളക്കടവ് ലൈബ്രറി ഓഡിറ്റോറിയത്തില്‍ കര്‍ഷകസംഘം ഇടുക്കി ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷക സംഘത്തിന്റെ ചരിത്രത്തില്‍ ഇടുക്കി ജില്ലയ്ക്ക് വലിയ പങ്ക് ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി പതാക ഉയര്‍ത്തി. യോഗത്തില്‍ മികച്ച കര്‍ഷകരെ ആദരിച്ചു. വി ആര്‍ സജി, കെ എന്‍ വിനീഷ് കുമാര്‍, മാത്യു ജോര്‍ജ്, സി ആര്‍ മുരളി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






