കട്ടപ്പന കല്ലുകുന്ന് സ്മാര്‍ട്ട് അങ്കണവാടി ഉദ്ഘാടനം 15 ന്
കട്ടപ്പന കല്ലുകുന്ന് സ്മാര്‍ട്ട് അങ്കണവാടി ഉദ്ഘാടനം 15 ന്
ഇടുക്കി: കട്ടപ്പന കല്ലുകുന്നില്‍ പുതുതായി നിര്‍മിച്ച സ്മാര്‍ട്ട് അങ്കണവാടിയുടെ ഉദ്ഘാടനം 15 ന് നടക്കും. സംസ്ഥാന ജനസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും.
കഴിഞ്ഞ 50 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന അങ്കണവാടിയാണ് പുതുക്കിപ്പണിത് സ്മാര്‍ട്ട് അങ്കണവാടിയാക്കിയിരിക്കുന്നത്. കുഞ്ഞുങ്ങളുടെ മാനസികവും ശാരീരികവുമായ വികസനത്തിനും ശിശു സൗഹൃദപരമാക്കുന്നതിന്റെയും ഭാഗമായാണ് അങ്കണവാടികളെ സ്മാര്‍ട്ടാക്കി മാറ്റുന്നത്. പഠനമുറി, വിശ്രമമുറി, ഭക്ഷണമുറി, അടുക്കള, സ്റ്റോറും, ഇന്‍ഡോര്‍ പ്ലേ ഏരിയ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം കല്ലുകുന്ന് കുടിവെള്ള പദ്ധതിക്ക് വാട്ടര്‍ടാങ്ക് നിര്‍മിക്കാന്‍ സ്ഥലം ഏറ്റെടുത്ത ഗുണഭോക്താവിന് തുകയും ചടങ്ങില്‍ കൈമാറും. കുടിവെള്ളം ശുചീകരിക്കാനുള്ള ഫില്‍ട്ടര്‍ ഉള്‍പ്പെടെ സജ്ജീകരിച്ചിട്ടുണ്ട.് 300 പേര്‍ ഗുണഭോക്താക്കളായുള്ള കുടിവെള്ള പദ്ധതിയില്‍ 100 പേരെ കൂടി ഫ്രീ കണക്ഷനില്‍ ഉള്‍പ്പെടുത്തിയതായി നഗരസഭ കൗണ്‍സിലര്‍ ധന്യ അനില്‍ പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ നഗരസഭ കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
What's Your Reaction?