എച്ച്പിവി വാക്‌സിനേഷന്‍ കാമ്പയിന്‍ കട്ടപ്പനയില്‍ നടത്തി
എച്ച്പിവി വാക്‌സിനേഷന്‍ കാമ്പയിന്‍ കട്ടപ്പനയില്‍ നടത്തി
ഇടുക്കി: ഗര്‍ഭാശയ കാന്‍സറിനെതിരെയുള്ള എച്ച്പിവി വാക്‌സിനേഷന്‍ കാമ്പയിന്റെ കട്ടപ്പന ബ്ലോക്കുതല ഉദ്ഘാടനം നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ബേബി നിര്‍വഹിച്ചു. 14 വയസ് പൂര്‍ത്തിയായ പെണ്‍കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഈ വാക്‌സിനേഷന്‍ സര്‍ക്കാര്‍ മേഖലയില്‍ ആരംഭിക്കുന്നത്. 4000 രൂപയോളം വില വരുന്ന സിംഗിള്‍ ഡോസ് വാക്‌സിനാണ് മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ നല്‍കുന്നത്. വാക്‌സിന്‍ നല്‍കിയ കുട്ടിക്ക് സര്‍ട്ടിഫിക്കറ്റും നല്‍കും. നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് മൈക്കിള്‍ അധ്യക്ഷനായി. കൗണ്‍സിലര്‍ സുനിജ ശശീന്ദ്രന്‍, താലൂക്ക് ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?