വണ്ടന്‍മേട്ടില്‍ ഹെല്‍ത്തി കേരള ക്യാമ്പയിന്‍ നടത്തി

വണ്ടന്‍മേട്ടില്‍ ഹെല്‍ത്തി കേരള ക്യാമ്പയിന്‍ നടത്തി

Feb 28, 2026 - 15:23
 0
വണ്ടന്‍മേട്ടില്‍ ഹെല്‍ത്തി കേരള ക്യാമ്പയിന്‍ നടത്തി
This is the title of the web page

ഇടുക്കി: ആയുഷ് വകുപ്പിന്റെ ഹെല്‍ത്തി കേരള ക്യാമ്പയിന്‍ നടത്തി. ഉടുമ്പന്‍ചോല മണ്ഡലംതല ഉദ്ഘാടനം വണ്ടന്‍മേട് എംഇഎസ് എച്ച്എസ്എസില്‍ എം എം മണി എംഎല്‍എ നിര്‍വഹിച്ചു. ഇതോടനുബന്ധിച്ച് നടന്ന സൈക്ലത്തോണും എംഎല്‍എ ഫ്ളാഗ് ഓഫ് ചെയ്തു. ജീവിതശൈലിയില്‍ ആരോഗ്യകരമായ മാറ്റം കൊണ്ടുവരുന്നതിനും ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിനുമായി ആരോഗ്യവകുപ്പ് ആവിഷ്‌കരിച്ച ജനകീയ ക്യാമ്പയിനായ ആരോഗ്യം ആനന്ദം വൈവ് ഫോര്‍ വെല്‍നസ് ക്യാമ്പയിന്റെ തുടര്‍ച്ചയായാണ് പരിപാടി. തേക്കടി സൈക്കിള്‍ ക്ലബ്, ചേറ്റുകുഴി സൈക്കിള്‍ ക്ലബ്, വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ എന്നിവര്‍ സൈക്ലത്തോണില്‍ പങ്കെടുത്തു.
പുറ്റടിയില്‍ സമാപന സമ്മേളനം കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ബാലസിങ് ഉദ്ഘാടനം ചെയ്തു. വണ്ടന്‍മേട് പഞ്ചായത്ത് പ്രസിഡന്റ് സൂസന്‍ ജേക്കബ്, കരുണാപുരം പഞ്ചായത്ത് പ്രസിഡന്റ് ബിനു വി എസ്, ആയുഷ് മിഷന്‍ ഇടുക്കി ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ശ്രീദര്‍ശന്‍ കെ എസ്, സ്വാഗതസംഘം ചെയര്‍മാന്‍ ടി എസ് ബിസി, കല്ലാര്‍ ഗവ. ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജീന കെ കെ, എംഇഎസ് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് മായാ വസുന്തരാദേവി, ഡോ. ജീനാ ഗ്രേസ് വര്‍ഗീസ്, എബിന്‍ ജോസ് പെരുനിലം, കെ എസ് വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow