'കൈകോര്‍ക്കാം നമുക്കൊരുമിച്ച്':  ഇരട്ടയാര്‍ പഞ്ചായത്തിലെ കിടപ്പുരോഗികളുടെ കുടുംബ സംഗമം 12ന്

'കൈകോര്‍ക്കാം നമുക്കൊരുമിച്ച്':  ഇരട്ടയാര്‍ പഞ്ചായത്തിലെ കിടപ്പുരോഗികളുടെ കുടുംബ സംഗമം 12ന്

Mar 11, 2026 - 17:26
 0
'കൈകോര്‍ക്കാം നമുക്കൊരുമിച്ച്':  ഇരട്ടയാര്‍ പഞ്ചായത്തിലെ കിടപ്പുരോഗികളുടെ കുടുംബ സംഗമം 12ന്
This is the title of the web page

ഇടുക്കി: ഇരട്ടയാര്‍ പഞ്ചായത്തിലെ കിടപ്പുരോഗികളുടെ കുടുംബ സംഗമം വനിതാ സാംസ്‌കാരിക നിലയത്തില്‍ 12ന് രാവിലെ 10.30ന് നടക്കും. പഞ്ചായത്തില്‍ സാന്ത്വന പരിചരണം നല്‍കിവരുന്ന ആളുകളെയും അവരുടെ കുടുംബാംഗങ്ങളെയും പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളികളാകുന്ന ആരോഗ്യപ്രവര്‍ത്തകരെയും പങ്കെടുപ്പിച്ചുകൊണ്ടാണ് 'കൈകോര്‍ക്കാം നമുക്കൊരുമിച്ച്' എന്ന പേരില്‍ സംഗമം നടത്തുന്നത്. പരസ്പരം സൗഹൃദം പുതുക്കാനും ഈ മേഖലയിലേയ്ക്ക് ജനശ്രദ്ധ കൂടുതല്‍ ആകര്‍ഷിക്കുന്നതിനും പാലിയേറ്റീവ് പരിചരണ രംഗത്തേക്ക് കൂടുതല്‍ വോളണ്ടിയര്‍മാരെ കണ്ടെത്തുന്നതുമാണ് സംഗമത്തിന്റെ ലക്ഷ്യം. സമൂഹത്തില്‍ ഒറ്റപ്പെട്ട അവസ്ഥയില്‍ അവരവരുടെ ഭവനങ്ങളില്‍ ഒതുങ്ങിക്കൂടുന്ന ആളുകളുടെയും രോഗികളെ പരിചരിക്കുന്നതിന് വളരെയധികം സമയം ചെലവഴിക്കേണ്ടിവരുന്നവരുടെയും മാനസിക ഉല്ലാസവും അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനുള്ള അവസരവുമാണ് ഉദ്ദേശിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് രജനി കെ എ അറിയിച്ചു. പാലിയേറ്റീവ് പ്രവര്‍ത്തകരെ ചടങ്ങില്‍ അനുമോദിക്കും. തുടര്‍ വര്‍ഷങ്ങളിലും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാന്‍ ഇത്തരം സംഗമങ്ങളിലൂടെ കഴിയുമെന്ന് വൈസ് പ്രസിഡന്റ് റെജി ഇലിപ്പുലിക്കാട്ട് അറിയിച്ചു. സംഗമത്തിന്റെ ഭാഗമായി ഗാനമേള, ഉച്ചഭക്ഷണം, കലാപരിപാടികള്‍ എന്നിവ സംഘടിപ്പിച്ചിട്ടുള്ളതായും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ മേരിക്കുട്ടി പൗലോസ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ സിജോ ഇലന്തൂര്‍, ആരോഗ്യ കമ്മിറ്റി ചെയര്‍പേഴ്സന്‍ റോസമ്മ മാത്യു, പഞ്ചായത്തംഗങ്ങള്‍, ചെമ്പകപ്പാറ എഫ്എച്ച്‌സി മെഡിക്കല്‍ ഓഫീസര്‍ ക്ലിന്റ് ജോസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആന്‍സി വര്‍ക്കി, പാലിയേറ്റീവ് നേഴ്സ് ജയശ്രി ബിനു എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow