ഇടുക്കി പാക്കേജ് വെറും പ്രഹസനം: മുഖ്യമന്ത്രി മറുപടിപറയണമെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി ബിജോ മാണി

ഇടുക്കി പാക്കേജ് വെറും പ്രഹസനം: മുഖ്യമന്ത്രി മറുപടിപറയണമെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി ബിജോ മാണി

Mar 11, 2026 - 17:33
 0
ഇടുക്കി പാക്കേജ് വെറും പ്രഹസനം: മുഖ്യമന്ത്രി മറുപടിപറയണമെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി ബിജോ മാണി
This is the title of the web page

ഇടുക്കി: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിച്ചതടക്കം ഇടുക്കിക്ക് വേണ്ടി മുഖ്യമന്ത്രി പ്രഖ്യാപിച്ച 18000 കോടിയുടെ പാക്കേജുകള്‍ എവിടെപ്പോയെന്ന് പറയണമെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി ബിജോ മാണി ആവശ്യപ്പെട്ടു. അഞ്ച് വര്‍ഷം മുമ്പ് കട്ടപ്പനയില്‍ വന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച 12,000 കോടിയുടെ ഇടുക്കി പാക്കേജടക്കം വെറും ജലരേഖയാണെന്ന് ജില്ലാ പ്ലാനിങ് ഓഫീസില്‍ നിന്നുള്ള വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. 2019ല്‍ പുനര്‍ജനി പദ്ധതി പ്രകാരം 5000 കോടിയും 2020ല്‍ 1000 കോടിയും പ്രഖ്യാപിച്ചതിന് ശേഷമാണ് തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് 12000 കോടി അധികം പ്രഖ്യാപിച്ചത്. ആകെ 18,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചിട്ട് 7 വര്‍ഷം കഴിയുമ്പോഴും ഇതില്‍ നിന്ന് ചെലവഴിച്ചത് 22 കോടി രൂപ മാത്രമാണ്. ഇതില്‍ 2022-23, 2023-24 വര്‍ഷങ്ങളില്‍ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല. പാക്കേജിനെക്കുറിച്ച് ആലോചിക്കാന്‍ മന്ത്രി റോഷി അഗസ്റ്റിനും ചീഫ് സെക്രട്ടറിയുമുള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗങ്ങള്‍ നടന്നെങ്കിലും പദ്ധതികള്‍ നടപ്പാക്കിയിട്ടില്ല. തൊഴിലാളി ലയങ്ങളുടെ പുനരുദ്ധാരണമുള്‍പ്പടെ ആദിവാസി, തോട്ടം, കായിക മേഖലകളില്‍ നടപ്പാക്കേണ്ട പദ്ധതികള്‍ യോഗത്തില്‍ തീരുമാനിച്ചെങ്കിലും ഇതില്‍ ഒന്ന് പോലും  നടപ്പിലാക്കിയിട്ടില്ല. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് അനുവദിക്കുന്ന തുക ഇടുക്കി പാക്കേജിന്റെ പേരില്‍ ഉള്‍പ്പെടുത്തുക മാത്രമാണ് ചെയ്തത്. പാക്കേജിന്റെ നടത്തിപ്പിനും ശമ്പളം നല്‍കാനുമായി 7 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചത്. ജില്ലയിലെ ഭൂ പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കുമെന്ന് പറഞ്ഞ ഇടതുപക്ഷം നിര്‍മാണ നിരോധനമടക്കമുള്ളവ നടപ്പാക്കി ജില്ലയെ ദ്രോഹിച്ച് പരിസ്ഥിതി സംഘടനകളുമായി ഒത്തുകളിച്ച് ജില്ലയിലെ പട്ടയവിതരണം അട്ടിമറിച്ചു. ജില്ലയിലെ ജനങ്ങളെ ദ്രോഹിക്കാന്‍ ഏറ്റവും കൂടുതല്‍ ഉത്തരവുകള്‍ ഇറക്കിയതും പിണറായി സര്‍ക്കാരാണെന്നും ബിജോ മാണി പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow