ജനതാദള്‍ എസ് ജില്ലാ സെക്രട്ടറിയും മണ്ഡലം പ്രസിഡന്റുമാരും സിപിഐയില്‍ ചേര്‍ന്നു

ജനതാദള്‍ എസ് ജില്ലാ സെക്രട്ടറിയും മണ്ഡലം പ്രസിഡന്റുമാരും സിപിഐയില്‍ ചേര്‍ന്നു

Mar 11, 2026 - 17:42
 0
ജനതാദള്‍ എസ് ജില്ലാ സെക്രട്ടറിയും മണ്ഡലം പ്രസിഡന്റുമാരും സിപിഐയില്‍ ചേര്‍ന്നു
This is the title of the web page

 ഇടുക്കി: ജനതാദള്‍ എസ് ജില്ലാ കമ്മിറ്റിയില്‍ പടലപ്പിണക്കം രൂക്ഷം. ജില്ലാ സെക്രട്ടറിയും ഉടുമ്പന്‍ചോല, ഇടുക്കി മണ്ഡലം പ്രസിഡന്റുമാരും പാര്‍ട്ടി വിട്ടു. ജനതദള്‍ എസ് ജില്ലാ സെക്രട്ടറി സനല്‍ മംഗലശേരി, ഉടുമ്പന്‍ചോല മണ്ഡലം സെക്രട്ടറി കബീര്‍, ഇടുക്കി മണ്ഡലം പ്രസിഡന്റ് ആല്‍ബിന്‍ എന്നിവരാണ് സിപിഐയില്‍ ചേര്‍ന്നത്. പാര്‍ട്ടിക്കുള്ളിലുള്ള അഭിപ്രായ ഭിന്നതകളാണ് പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചതെന്ന് സനല്‍ പറഞ്ഞു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം സി യു ജോയി ചെമ്പതാക കൈമാറിക്കൊണ്ട് ഇവരെ സ്വീകരിച്ചു. കൂടുതല്‍ പ്രവര്‍ത്തകര്‍ വരുന്ന ദിവസങ്ങളില്‍ സിപിഐയിലേക്ക് എത്തുമെന്ന് സിപിഐ ഉടുമ്പന്‍ചോല മണ്ഡലം സെക്രട്ടറി സുരേഷ് പള്ളിയാടി പറഞ്ഞു. മണ്ഡലം സെക്രട്ടറി സുരേഷ് പള്ളിയാടി, എഐവൈഎഫ് ജില്ലാ പ്രസിഡന്റ് അജീഷ് മുതുകുന്നേല്‍, നേതാക്കളായ സി കെ കൃഷ്ണന്‍കുട്ടി, കെ ജി ഓമനക്കുട്ടന്‍, ഷിജു കുമാര്‍ എംപി, സിന്ധു പ്രകാശ്, റഷീദ്, മഞ്ജു സുരേഷ് എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow