കേരള സ്റ്റേറ്റ് സ്കൂള്‍ ടീച്ചേഴ്സ് ഫ്രണ്ട് ജില്ലാ സമ്മേളനം കട്ടപ്പനയില്‍
കേരള സ്റ്റേറ്റ് സ്കൂള്‍ ടീച്ചേഴ്സ് ഫ്രണ്ട് ജില്ലാ സമ്മേളനം കട്ടപ്പനയില്‍

ഇടുക്കി: കേരള സ്റ്റേറ്റ് സ്കൂള്‍ ടീച്ചേഴ്സ് ഫ്രണ്ട് ജില്ലാ സമ്മേളനം കട്ടപ്പന എയ്ഡഡ് സ്കൂള്‍ ടീച്ചേഴ്സ് സൊസൈറ്റി ഹാളില്‍ തുടങ്ങി. സംസ്ഥാന പ്രസിഡന്റ് ടോബിന് കെ അലക്സ് ഉദ്ഘാടനം ചെയ്തു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് നടക്കുന്ന യാത്രയയപ്പ് സമ്മേളനം മന്ത്രി റോഷി അഗസ്റ്റിന് ഉദ്ഘാടനം ചെയ്യും. ടോബിന് കെ അലക്സ് പ്രതിഭകളെ ആദരിക്കും. പ്രസിഡന്റ് ഇന്‍ ചാര്‍ജ് ജോസുകുട്ടി ചക്കാലയില്‍ അധ്യക്ഷനാകും. കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാല്‍ മുഖ്യാതിഥിയാകും. മനോജ് എം തോമസ്, സിബിച്ചന് തോമസ്,ജിന്സണ് വര്‍ക്കി തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് കെഎസ്എസ്ടിഎഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഷൈന്‍ ജോസ്, സിജോ വി ജോര്‍ജ്, സിജോ കെ വി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു
What's Your Reaction?






