കൊളുക്കുമല ടൂറിസത്തിന് വെല്ലുവിളി ഉയര്‍ത്തി മോട്ടോര്‍ വാഹന വകുപ്പ്
കൊളുക്കുമല ടൂറിസത്തിന് വെല്ലുവിളി ഉയര്‍ത്തി മോട്ടോര്‍ വാഹന വകുപ്പ്

ഇടുക്കി: മൂന്നാര്‍ കൊളുക്കുമല ടൂറിസത്തിന് മോട്ടോര്‍ വാഹന വകുപ്പ് വെല്ലുവിളി ഉയര്‍ത്തുന്നതായി ആരോപണം. നിസാര കാരണങ്ങള്‍ പറഞ്ഞ് ജീപ്പ് ഡ്രൈവര്‍മാരെ ദ്രോഹിക്കുന്ന എംവിഡി യുടെ നടപടികള്‍ക്കെതിരെ ഡ്രൈവര്‍മാരുടെ നേതൃത്വത്തില്‍ ചിന്നക്കനാല്‍ പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ ധര്‍ണ നടത്തി. ഓരോ മൂന്ന് മാസം കൂടുമ്പോഴും ഫിറ്റ്നസ് ഉറപ്പ് വരുത്തിയാണ്, കൊളുക്കമലയിലേയ്ക്ക്്് സഫാരി നടത്തുന്നതിനായി ജീപ്പുകള്‍ക്ക് അനുമതി നല്‍കുന്നത്. പരിശോധനയില്‍ കണ്ടെത്തിയ ചെറിയ തകരാറുകള്‍ പരിഹരിക്കാന്‍ നിര്‍ദ്ദേശിക്കാതെ 40 ലധികം വാഹനങ്ങള്‍ വിലക്കിയതായാണ് പരാതി. 180 ലധികം ജീപ്പുകളാണ് കൊളുക്കുമലയിലേയ്ക്ക് സര്‍വ്വീസ് നടത്തുന്നത്. വിവിധ വകുപ്പുകളും ഡ്രൈവര്‍മാരുടെ കൂട്ടായ്മയും ചേര്‍ന്ന് മുമ്പ് എടുത്ത തീരുമാനങ്ങളില്‍ പലതും ഡ്രൈവര്‍മാരോട് കൂടിയാലോചിക്കാതെ പരിഷ്‌കരിച്ചതാണെന്നും ആരോപണമുണ്ട്. രണ്ട് വര്‍ഷത്ത ഡ്രൈവിംഗ് പരിചയം എന്നത് അഞ്ച് വര്‍ഷമായി ഉയര്‍ത്തുകയും ഉടമസ്ഥനല്ലാതെ മറ്റാരും വാഹനം ഓടിക്കരുതെന്ന നിര്‍ദേശവും മുമ്പോട്ട് വച്ചതോടെ നിരവധി കുടുംബങ്ങളുടെ ഉപജീവന മാര്‍ഗമാണ് പ്രതിസന്ധിയിലായത്. ചിന്നക്കനാലിലെ ടൂറിസം തകര്‍ക്കാനുള്ള മനപൂര്‍വ്വമായ ഇടപെടലുകളുടെ തുടര്‍ച്ചയാണ് ഡ്രൈവര്‍മാര്‍ക്ക് അനുമതി നിഷേധിക്കുന്നതെന്നാണ് പഞ്ചായത്തിന്റെ ആരോപണം. ആനയിറങ്കലിലെ ബോട്ടിംഗ് നിസാര കാരണങ്ങളുടെ മറവില്‍ നിരോധിച്ചു. മോട്ടോര്‍ വാഹനവകുപ്പ് ഓടരുതെന്ന് പറഞ്ഞ മുഴുവന്‍ ജീപ്പുകളും അടുത്ത ദിവസം മുതല്‍ സര്‍വ്വീസ് നടത്തുമെന്നും പഞ്ചായത്ത് വ്യക്തമാക്കി. നിലവിലെ നടപടികള്‍ പിന്‍വലിയ്ക്കുകയും ഡ്രൈവര്‍മാരും വിവിധ വകുപ്പുകളും ചേര്‍ന്നുള്ള അടിയന്തിര യോഗം വിളിച്ച് ചേര്‍ക്കുകയും ചെയ്തില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് ഡ്രൈവര്‍മാരുടെ തീരുമാനം
What's Your Reaction?






