മുട്ടം ഗവ. പോളിടെക്‌നിക് കോളേജില്‍ പുകവലി വിരുദ്ധദിനാചരണം നടത്തി

മുട്ടം ഗവ. പോളിടെക്‌നിക് കോളേജില്‍ പുകവലി വിരുദ്ധദിനാചരണം നടത്തി

Mar 14, 2025 - 17:37
 0
മുട്ടം ഗവ. പോളിടെക്‌നിക് കോളേജില്‍ പുകവലി വിരുദ്ധദിനാചരണം നടത്തി
This is the title of the web page

ഇടുക്കി: തൊടുപുഴ മുട്ടം ഗവ. പോളിടെക്‌നിക് കോളേജില്‍ പുകവലി വിരുദ്ധദിനാചരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി ദേവസ്യ ഉദ്ഘാടനം ചെയ്തു. ഇടുക്കി നെഹ്രു യുവകേന്ദ്രത്തിന്റെയും ജില്ലാ യൂത്ത് ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പ്രിന്‍സിപ്പല്‍ എന്‍ എ മായാ ബെന്‍ അധ്യക്ഷയായി. പുകവലിയും ലഹരി ഉപയോഗവും എന്ന വിഷയത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ മുഹമ്മദ് റിയാസ് ക്ലാസ് നയിച്ചു. ജില്ലാ യൂത്ത് ക്ലബ് ട്രഷറര്‍ എ പി മുഹമ്മദ് ബഷീര്‍, സെക്രട്ടറി എന്‍ രവീന്ദ്രന്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ സാം ടി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. എന്‍എസ്എസ് വോളന്റിയര്‍മാരായ ആഷിന്‍ ജെ ജോസഫ്, അഞ്ജന ലാല്‍, അഭിജിത്ത് ടി എസ് എന്നിവര്‍ നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow