എല്‍ഡിവൈഎഫ് നൈറ്റ് മാര്‍ച്ച് വണ്ടിപ്പെരിയാറില്‍
എല്‍ഡിവൈഎഫ് നൈറ്റ് മാര്‍ച്ച് വണ്ടിപ്പെരിയാറില്‍

ഇടുക്കി: പൗരത്വ നിയമ ഭേദഗതിക്കെതിരെ എല്‍ഡിവൈഎഫ് പീരുമേട് നിയോജകമണ്ഡലം കമ്മിറ്റി വണ്ടിപ്പെരിയാറില്‍ നൈറ്റ് മാര്‍ച്ചും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. കക്കിക്കവലയില്‍ നിന്ന് ആരംഭിച്ച നൈറ്റ് മാര്‍ച്ച് ടൗണ്‍ചുറ്റി സെന്‍ട്രല്‍ ജംഗ്ഷനില്‍ സമാപിച്ചു.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ജോയ്‌സ് ജോര്‍ജ് യോഗം ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ പൗരനാവുക എന്ന അവകാശത്തെ മതത്തിന്റെ മാനദണ്ഡമാക്കുന്ന നിയമാണ് പൗരത്വ നിയമ ഭേദഗതി എന്ന് അദ്ദേഹം പറഞ്ഞു. വാഴൂര്‍ സോമന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. എല്‍ഡിവൈഎഫ് നേതാക്കളായ ബി അനൂപ്, എസ് സുധീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






