ലബ്ബക്കട ജെപിഎം കോളേജില്‍ കലോത്സവത്തിന് തിരിതെളിഞ്ഞു
ലബ്ബക്കട ജെപിഎം കോളേജില്‍ കലോത്സവത്തിന് തിരിതെളിഞ്ഞു
ഇടുക്കി: ജെപിഎം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ കലോത്സവം തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് സെലിന്‍ തോമസ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത വയലിനിസ്റ്റും കലാമന്ദിര്‍ അക്കാദമി ഓഫ് മ്യൂസിക് ആന്‍ഡ് ഡാന്‍സ് ഡയറക്ടറുമായ വിഷ്ണു പ്രസാദ് മുഖ്യാതിഥിയായി. മിമിക്രി, ഇന്‍സ്ട്രമെന്റല്‍ മ്യൂസിക്, വിന്‍ഡ് ഇന്‍സ്ട്രുമെന്റ് വെസ്റ്റേണ്‍ സ്‌റ്റൈല്‍, കഥാപ്രസംഗം, ലളിതഗാനം, മാപ്പിളപ്പാട്ട്, മോണോ ആക്ട്, വെസ്റ്റേണ്‍ വോക്കല്‍ സോളോ, മൈം, ഒപ്പന, തിരുവാതിര, ദഫ്മുട്ട്, വഞ്ചിപ്പാട്ട്, നാടന്‍പാട്ട് കൂടാതെ മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, അറബിക് വിഭാഗങ്ങളില്‍ പ്രസംഗം, പദ്യപാരായണം എന്നീ മത്സരങ്ങളില്‍ നിരവധി വിദ്യാര്‍ഥികള്‍ പങ്കെടുത്തു. മാനേജര്‍ ഫാ. ജോണ്‍സണ്‍ മുണ്ടിയത്ത് അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ ഡോ ജോണ്‍സണ്‍ വി, ബിഎഡ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. റോണി എസ് റോബര്‍ട്ട്, വൈസ് പ്രിന്‍സിപ്പല്‍ ഫാ. പ്രിന്‍സ് തോമസ്, ബര്‍സാര്‍ ഫാ. ചാള്‍സ് തോമസ്, ആര്‍ട്‌സ് ഡേ കണ്‍വീനര്‍ ബിന്റോ കുര്യന്‍ സെക്രട്ടറി പ്രഭാത് കിരണ്‍ എന്നിവര്‍ സംസാരിച്ചു. കോളേജ് യൂണിയന്‍ അഡൈ്വസര്‍ അഖില്‍ കുമാര്‍ എം, കോ-ഓര്‍ഡിനേറ്റര്‍ സനു എം എ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
What's Your Reaction?