നരിയമ്പാറ മന്നം മെമ്മോറിയല്‍ സ്‌കൂളില്‍ മസ്തിഷ്‌ക വികസന സെമിനാര്‍ 8ന്

നരിയമ്പാറ മന്നം മെമ്മോറിയല്‍ സ്‌കൂളില്‍ മസ്തിഷ്‌ക വികസന സെമിനാര്‍ 8ന്

Aug 6, 2025 - 14:36
 0
നരിയമ്പാറ മന്നം മെമ്മോറിയല്‍ സ്‌കൂളില്‍ മസ്തിഷ്‌ക വികസന സെമിനാര്‍ 8ന്
This is the title of the web page

ഇടുക്കി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയും നരിയമ്പാറ മന്നം മെമ്മോറിയല്‍ ഹൈസ്‌കൂളും ജില്ലാ ശിശു സംരക്ഷണ വിഭാഗവും ചേര്‍ന്ന് 8ന് ഉച്ചകഴിഞ്ഞ് 1.30ന് മസ്തിഷ്‌ക വികസന സെമിനാര്‍ സംഘടിപ്പിക്കും. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സെമിനാര്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ സെന്റര്‍ ഫോര്‍ ന്യൂറോ സയന്‍സ് ഡയറക്ടറും കാണ്‍പൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി റിസേര്‍ച്ച് അസോസിയേറ്റും യുഎസ്എ മിഷിഗണ്‍ യൂണിവേഴ്‌സിറ്റി റിസേര്‍ച്ച് ഫെലോയുമായ ഡോ. പി എസ് ബേബി ചക്രപാണി ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ മസ്തിഷ്‌ക വികസനം, വിദ്യാഭ്യാസ അഭിരുചി, സ്വാഭാവ രൂപീകരണം, മാനസിക സംഘര്‍ഷം ലഘൂകരിക്കല്‍, അധ്യാപകരും രക്ഷകര്‍ത്താക്കളും നേരിടുന്ന പ്രശ്‌നങ്ങള്‍, ഇവയോടുള്ള ശാസ്ത്രീയ കാഴ്ചപ്പാടുകള്‍, സമീപനങ്ങള്‍ പരിഹാര മാര്‍ഗങ്ങള്‍ എന്നീ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും. കുട്ടികള്‍ക്കായി ഓര്‍മശക്തി വര്‍ധിപ്പിക്കുക, പഠനം ക്രമീകരിക്കുകയും ലഘൂകരിക്കുകയും ചെയ്യുന്നതിനുള്ള ശാസ്ത്രീയ മാര്‍ഗങ്ങള്‍ എന്നീ വിഷയങ്ങളില്‍ ഗവേഷക സംഘത്തിന്റെ പ്രത്യേക പരിശീലനക്കളരി ഉണ്ടായിരിക്കും. കുട്ടികളുടെ പരിശീലന കളരിയ്ക്ക് നേതൃത്വം കുസാറ്റ് ബയോടെക്‌നോളജി ഡിപ്പാര്‍ട്ട്‌മെന്റിലെ സെന്റര്‍ ഫോര്‍ ന്യൂറോ സയന്‍സ് പ്രൊജക്ട് അസിസ്റ്റന്റ് ശ്രുതി രവിവര്‍മ്മ, റിസേര്‍ച്ച് സ്‌കോളര്‍മാരായ കൃഷ്ണപ്രിയ, റിഷികേശ്, ആസിഫ് എം, രാഹുല്‍ എന്നിവര്‍ നേതൃത്വം നല്‍കും.

What's Your Reaction?

like

dislike

love

funny

angry

sad

wow