ആമയാര്‍ എംഇഎസ് സ്‌കൂളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി
ആമയാര്‍ എംഇഎസ് സ്‌കൂളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി

ഇടുക്കി: ആമയാര്‍ എംഇഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലഹരിവിരുദ്ധ ക്യാമ്പയിനും അധ്യാപക രക്ഷാകര്‍ത്യ സംഗമവും നടന്നു. എംഇഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ കുഞ്ഞു മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ ജയില്‍ ഡിജിപി ഋഷിരാജ് സിങ് ഐപിഎസ് ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. എം ഇ എസ് എയ്ഡഡ് സ്‌കൂള്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി യു ഹംസക്കോയ അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് മായ വസുന്തര ദേവി, എംഇഎസ് സംസ്ഥാന സെക്രട്ടറി വി എം മജീദ്, ജില്ലാ പ്രസിഡന്റ് ബാസിത് ഹസന്‍, സെക്രട്ടറി ഷാജിമോന്‍ പുഴക്കര, പിടിഎ പ്രസിഡന്റ്, ലൗലി സാജു, പ്രിന്‍സിപ്പല്‍ ഫിറോസ് സി എം എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






