ഡിവൈഎഫ്‌ഐ ഡിഎംഒ ഓഫീസ് പടിക്കലേക്ക് മാര്‍ച്ച് നടത്തി
ഡിവൈഎഫ്‌ഐ ഡിഎംഒ ഓഫീസ് പടിക്കലേക്ക് മാര്‍ച്ച് നടത്തി

ഇടുക്കി: ജില്ലയിലെ ഗ്രാമീണ മേഖലയിലെ അശുപത്രികളുടെ പ്രവര്‍ത്തനം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഡിവൈഎഫ്‌ഐ ഡിഎംഒ ഓഫീസ് പടിക്കലേക്ക് മാര്‍ച്ച് നടത്തി. ജില്ലാ സെക്രട്ടറി രമേശ് കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പൈനാവില്‍ നിന്നാരംഭിച്ച മാര്‍ച്ച് സിവില്‍ സ്റ്റേഷന് മുമ്പില്‍ പൊലിസ് തടഞ്ഞു. ജില്ലാ ട്രഷറര്‍ ബി അനൂപ് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് എസ് സുധീഷ്, എം സ് ശരത്ത് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






