കട്ടപ്പന ഗവ. മൃഗാശുപത്രിയില്‍ ഡോക്ടറില്ല:  കര്‍ഷക കോണ്‍ഗ്രസ് പ്രതിഷേധസദസ് നടത്തി

കട്ടപ്പന ഗവ. മൃഗാശുപത്രിയില്‍ ഡോക്ടറില്ല:  കര്‍ഷക കോണ്‍ഗ്രസ് പ്രതിഷേധസദസ് നടത്തി

Sep 10, 2025 - 14:55
 0
കട്ടപ്പന ഗവ. മൃഗാശുപത്രിയില്‍ ഡോക്ടറില്ല:  കര്‍ഷക കോണ്‍ഗ്രസ് പ്രതിഷേധസദസ് നടത്തി
This is the title of the web page

ഇടുക്കി: കര്‍ഷക കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി കട്ടപ്പന മൃഗാശുപത്രിയുടെ മുമ്പില്‍ പ്രതിഷേധ സദസ് നടത്തി. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെകട്ടറി ജോസ് മുത്തനാട്ട് ഉദ്ഘാടനം ചെയ്തു. ഒരു വര്‍ഷത്തിലധികമായി മൃഗാശുപത്രിയില്‍ ഡോക്ടമാര്‍ ഇല്ലാത്തതില്‍ പ്രതിഷേധിച്ചാണ് സമരം സംഘടിപ്പിച്ചത്. കട്ടപ്പനയില്‍ 40 വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെ നിരവധി ക്ഷീരകര്‍ഷകരും കട്ടപ്പനയിലെയും സമീപ പ്രദേശങ്ങളിലേയും മറ്റും വളര്‍ത്തു ജീവികള്‍ക്കും ചികിത്സക്കായി ആശ്രയിക്കുന്ന ഈ മൃഗാശുപത്രിയില്‍ 3 ഡോക്ടമാര്‍ ഉള്‍പ്പെടെ 8 ജീവനക്കാരാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇവിടെ സ്ഥിരമായി ഒരു ഡോക്ടറില്ല. രണ്ടു സ്റ്റാഫുകള്‍ മാത്രമാണ് ഉള്ളതും. അതിനാല്‍ വളര്‍ത്തു ജീവികള്‍ക്ക് ചികിത്സ ലഭിക്കാതെ ജനങ്ങള്‍ വളരെയധികം ബുദ്ധിമുട്ടുകയാണ്. പിണറായി ഭരണത്തില്‍ മനുഷ്യര്‍ക്കു മാത്രമല്ല, വളര്‍ത്തു ജീവികള്‍ക്കുപോലും രക്ഷയില്ലാത്ത കാലമാണന്നും, എന്നാല്‍ ഏതെങ്കിലും വന്യജീവികള്‍ക്കും, ഷുദ്ര ജീവികള്‍ക്കും പരിക്കേറ്റാല്‍ പിണറായി സര്‍ക്കാരും, വനംവകുപ്പും മനുഷ്യര്‍ക്കുപോലും ലഭിക്കാത്ത പരിഗണനയാണ് നല്‍കുന്നത്. അടിയന്തരമായി ഡോക്ടമാരേയും, സ്റ്റാഫുകളേയും നിയമിക്കണം അല്ലാത്തപക്ഷം കര്‍ഷക കോണ്‍ഗ്രസ് അതിശക്തമായ സമരപരിപാടികള്‍ നടത്തുമെന്ന് ജോസ് മുത്തനാട്ട് പറഞ്ഞു. മണ്ഡലം പ്രസിഡന്റ് തങ്കച്ചന്‍ പാണാട്ടില്‍ അധ്യക്ഷനായി. കട്ടപ്പന ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിസന്റ് തോമസ് മൈക്കിള്‍ മുഖ്യ പ്രഭാഷണം നടത്തി. കര്‍ഷക കോണ്‍ഗ്രസ് ജില്ലാ ഭാരവാഹികള്‍ ജോസ് ആനക്കല്ലില്‍, പി എസ് മേരി ദാസന്‍, മനോജ് മുരളി, കെ എം മാത്യു, പ്രശാന്ത് രാജു, ഷാജി വെള്ളംമാക്കല്‍, പി എസ് രാജപ്പന്‍, സി എം തങ്കച്ചന്‍, സോജന്‍ വെളിഞാലില്‍ എന്നിവര്‍ സംസാരിച്ചു. കെ ഡി രാധാകൃഷ്ണന്‍, ഷാജി കുറുമണ്ണില്‍, രാജു വെട്ടിക്കല്‍, പി ഡി ഷാജി, റൂബി വേഴമ്പത്തോട്ടം, കുര്യാക്കോസ്, ജെയ്‌മോന്‍, അരുണ്‍ കാപ്പുകാട്ടില്‍, പി എസ് ബിജു, ജോര്‍ജ്കുട്ടി നടക്കല്‍, രാജന്‍ കാലാച്ചിറ എന്നിവര്‍ നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow