കോണ്‍ഗ്രസ് വണ്ടന്‍മേട് പൊലീസ് സ്റ്റേഷന്‍ പടിക്കല്‍ പ്രതിഷേധ സദസ് നടത്തി
കോണ്‍ഗ്രസ് വണ്ടന്‍മേട് പൊലീസ് സ്റ്റേഷന്‍ പടിക്കല്‍ പ്രതിഷേധ സദസ് നടത്തി

ഇടുക്കി: കോണ്‍ഗ്രസ് വണ്ടന്‍മേട് മണ്ഡലം കമ്മിറ്റിയുടെ പൊലീസ് സ്റ്റേഷന് മുമ്പില്‍ പ്രതിഷേധ സദസ് നടത്തി. കെപിസിസി സെക്രട്ടറി എം എന്‍ ഗോപി ഉദ്ഘാടനം ചെയ്തു. താഴത്തേ വണ്ടന്‍മേട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് പടിക്കല്‍ നിന്നാരംഭിച്ച പ്രകടനത്തില്‍ നിരവധി പേര്‍ പങ്കെടുത്തു. ജില്ലയില്‍ 28 പൊലീസ് സ്റ്റേഷന് മുമ്പിലാണ് പരിപാടി സംഘടിപ്പിച്ചത്. മണ്ഡലം പ്രസിഡന്റ് ടോണി മാക്കോറ അധ്യക്ഷനായി. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് രാജാ മാട്ടുക്കാരന്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോബന്‍ പാനോസ്, സാബു വയലില്‍, സിസി കൊച്ച്, കെപി സുധര്‍ശനന്‍, വി കെ മുത്തുകുമാര്‍, വര്‍ഗീസ് ചാക്കോ എന്നിവര്‍ സംസാരിച്ചു. നേതാക്കളായ പി എം പോള്‍, സിബി ചെല്ലാര്‍കോവില്‍, ഷാജി രാമനാട്ട്, രാംകുമാര്‍, രാജു ബേബി, കെഡി മോഹനന്‍, സുകു വാറോക്കല്‍, ജോബിന്‍സ് പാനോസ്, ജാന്‍സി റജി, ഷൈലമ്മ സിബി എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






