റൈസ് പദ്ധതി: സ്‌കൂള്‍തല കോ- ഓര്‍ഡിനേറ്റര്‍മാരുടെ യോഗം കട്ടപ്പനയില്‍ ചേര്‍ന്നു
റൈസ് പദ്ധതി: സ്‌കൂള്‍തല കോ- ഓര്‍ഡിനേറ്റര്‍മാരുടെ യോഗം കട്ടപ്പനയില്‍ ചേര്‍ന്നു

ഇടുക്കി: ഡീന്‍ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമിട്ടുള്ള 'റൈസ്' പദ്ധതിയുടെ ഭാഗമായി ഈ അധ്യയനവര്‍ഷം നടത്തുന്ന പരിപാടികളിലെ സ്‌കൂള്‍തല കോ-ഓര്‍ഡിനേറ്റര്‍മാരുടെ യോഗം ചേര്‍ന്നു. കട്ടപ്പന എയ്ഡഡ് സ്‌കൂള്‍ ടീച്ചേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളില്‍ നടന്ന യോഗത്തില്‍ ഡീന്‍ കുര്യാക്കോസ് എംപി, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി തുടങ്ങിയവര്‍ സംസാരിച്ചു. നെടുങ്കണ്ടം, കട്ടപ്പന, പീരുമേട് ഉപജില്ലകളിലെയും അറക്കുളം ഉപജില്ലാപരിധിയില്‍ വാഴത്തോപ്പ് പഞ്ചായത്തിലെയും സ്‌കൂളുകളിലെ അധ്യാപകര്‍ പങ്കെടുത്തു.
What's Your Reaction?






