മൂന്നാറില്‍ യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
മൂന്നാറില്‍ യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഇടുക്കി: തോട്ടം തൊഴിലാളിയായ കാളിസെല്‍വത്തിന്റെ ഭാര്യ ലക്ഷ്മി ആണ് മരിച്ചത്. മാട്ടുപ്പെട്ടി ടോപ് ഡിവിഷന്‍ നിവാസിയായ മുനിയാണ്ടിയുടെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസങ്ങള്‍ക്കു മുന്‍പാണ് കാളി സെല്‍വം , ഭാര്യ ലക്ഷ്മിയുമൊത്ത് മുനിയാണ്ടിയുടെ വീട്ടില്‍ എത്തിയത്. കഴിഞ്ഞ രാത്രിയില്‍ ജോലി ഉണ്ടെന്ന് പറഞ്ഞ് കാളിസെല്‍വം വീട്ടില്‍ നിന്നും പോയി. രാവിലെ ലക്ഷ്മി വീട്ടില്‍ മരിച്ചു കിടക്കുന്നതായി മുനിയാണ്ടി എസ്റ്റേറ്റ് മാനേജ്‌മെന്റിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മാനേജ്‌മെന്റ് മൂന്നാര്‍ പൊലീസില്‍ വിവരം അറിയിച്ചു. നല്ലതണ്ണി സ്വദേശിയായ ലക്ഷ്മിയും തമിഴ്‌നാട് സ്വദേശിയായ കാളിസെല്‍വവും ഏതാനും നാളുകളായി ഒരുമിച്ച് കഴിയുകയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് വരെ മൂന്നാര്‍ കോളനിയിലാണ് ഇവര്‍ വാടകക്ക് താമസിച്ചിരുന്നത്. ഇതിനിടെ മുനിയാണ്ടിയെ പരിചയപ്പെടുകയും ഇയാള്‍ സ്വന്തം വീട്ടിലേക്ക് ഇവരെ വിളിച്ചു കൊണ്ടു വരികയുമായിരുന്നു. ലക്ഷ്മിയ്ക് ഹൃദയ സംബന്ധമായ രോഗങ്ങള്‍ ഉണ്ടായിരുന്നുവെന്നും സൂചന ഉണ്ട്. മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മരണത്തില്‍ ദുരൂഹത ഉണ്ടോ എന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. ഫോറന്‍സിക് വിദഗ്ദ്ധര്‍ അടക്കം സംഭവ സ്ഥലത്ത് പരിശോധന നടത്തി. കാളിസെല്‍വത്തിനെയും മുനിയാണ്ടിയെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
What's Your Reaction?






