ഡിവൈഎഫ്‌ഐയുടേത് വര്‍ഗീയതക്കെതിരായ ഉറച്ച നിലപാട്: എം ഷാജര്‍
ഡിവൈഎഫ്‌ഐയുടേത് വര്‍ഗീയതക്കെതിരായ ഉറച്ച നിലപാട്: എം ഷാജര്‍
ഇടുക്കി: മതേതരത്വം സംരക്ഷിക്കാനും വര്‍ഗീയതയെ ചെറുക്കാനും എക്കാലവും ശക്തമായ നിലപാട് സ്വീകരിക്കുന്ന യുവജന സംഘടനയാണ് ഡിവൈഎഫ്ഐ എന്ന് കേന്ദ്ര കമ്മിറ്റിയംഗം എം ഷാജര്‍. ഡിവൈഎഫ്ഐ കട്ടപ്പന ബ്ലോക്ക് സമ്മേളനം സിഎസ്ഐ ഗാര്‍ഡനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തെ ഏതുവിഷയത്തിലും ഡിവൈഎഫ്ഐ നിലയുറച്ച ശക്തമായ നിലപാട് സ്വീകരിച്ചുവരുന്നു. അതുകൊണ്ടാണ് ഏറ്റവും വലിയ യുവജന സംഘടനയായി മാറിയതും ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിച്ചതും. സംഘപരിവാര്‍ സംഘടനകള്‍ സമൂഹത്തില്‍ വര്‍ഗീയത വളര്‍ത്താന്‍ ശ്രമിക്കുമ്പോഴും കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും അതിനോട് മൃദുസമീപനം സ്വീകരിക്കുമ്പോള്‍, ഡിവൈഎഫ്ഐ ജനങ്ങള്‍ക്കൊപ്പം ശക്തമായ പ്രതിരോധം തീര്‍ക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാരിനുകീഴില്‍ രാജ്യത്തിന് മാതൃകയായി കേരളം മാറിക്കഴിഞ്ഞു. ഏറ്റവും കൂടുതല്‍ പിഎസ്.സി നിയമനങ്ങള്‍ നടന്നത് ഈകാലയളവിലാണ്. യുവജനങ്ങള്‍ക്കായി കണക്ട് ടു വര്‍ക്ക് സ്‌കോളര്‍ഷിപ്പ് പോലെയുള്ള ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കി. വിദ്യാഭ്യാസം, ആരോഗ്യം, പശ്ചാത്തല സൗകര്യം, വ്യവസായം തുടങ്ങി എല്ലാ മേഖലകളിലും പിണറായി സര്‍ക്കാരിനുകീഴില്‍ സംസ്ഥാനം മുന്നേറ്റം കൈവരിച്ചതായും എം ഷാജര്‍ പറഞ്ഞു.
സമ്മേളനത്തില്‍ ബ്ലോക്ക് പ്രസിഡന്റ് ജോബി എബ്രഹാം അധ്യക്ഷനായി. ജില്ലാ സെക്രട്ടറി രമേഷ് കൃഷ്ണന്‍, പ്രസിഡന്റ് എസ് സുധീഷ്, സംസ്ഥാന കമ്മിറ്റിയംഗം ബി അനൂപ്, ബ്ലോക്ക് സെക്രട്ടറി ഫൈസല്‍ ജാഫര്‍, നിയാസ് അബു തുടങ്ങിയവര്‍ സംസാരിച്ചു. രാവിലെ പ്രവര്‍ത്തകര്‍ പ്രകടനമായി എത്തി രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
What's Your Reaction?