വെള്ളയാംകുടി സെന്റ് ജെറോംസ് യുപി സ്‌കൂളിലെ പൂര്‍വ അധ്യാപക-വിദ്യാര്‍ഥി സംഗമം ഫെബ്രുവരി 1ന്
വെള്ളയാംകുടി സെന്റ് ജെറോംസ് യുപി സ്‌കൂളിലെ പൂര്‍വ അധ്യാപക-വിദ്യാര്‍ഥി സംഗമം ഫെബ്രുവരി 1ന്
ഇടുക്കി: വെള്ളയാംകുടി സെന്റ് ജെറോംസ് യു പി സ്‌കൂള്‍ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി 1ന് ഉച്ചകഴിഞ്ഞ് 2.30ന് പൂര്‍വ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും സംഗമം 'ഓര്‍മ്മക്കൂട്' എന്ന് പേരില്‍ നടക്കും. ഇടുക്കി രൂപതാ വികാരി ജനറല്‍ മോണ്‍. അബ്രാഹം പുറയാറ്റ് ഉദ്ഘാടനം ചെയ്യും. മുതിര്‍ന്ന അധ്യാപകന്‍ കെ എ തോമസ് കരിവേലിക്കല്‍ മുഖ്യപ്രഭാഷണം നടത്തും. ഹെഡ്മാസ്റ്റര്‍ ബിനോയി മഠത്തില്‍ അധ്യക്ഷനാകും. കട്ടപ്പന നഗരസഭ കൗണ്‍സിലര്‍ കെ.പി സുമോദ്, പൂര്‍വ വിദ്യാര്‍ഥി പ്രതിനിധികളായ ഷാജി മാത്യു, പ്രശാന്ത് രാജു, പ്രശാന്ത് പാമ്പാടി എന്നിവര്‍ സംസാരിക്കും. ബിജോ കളത്തൂര്‍, നൈസ് പാറപ്പുറം, ജോണ്‍ കെ വി, ജോസ് ഇലപ്പള്ളി, ജോസ് വേഴപ്പറമ്പില്‍, അനീഷ് ആനന്ദ്, വിനു മാത്യു, ജെറി ഒ എ, ജോയ്‌സ് തോമസ്, അനൂപ് മത്തായി, റാണി മാത്യു, ജിഷ പി മാണി, ഷൈനി ബേബി, സിസ്റ്റര്‍ ടോംസി എന്നിവര്‍ നേതൃത്വം നല്‍കും.
What's Your Reaction?