വികസിത കേരളം സൃഷ്ടിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം: വി സി വര്‍ഗീസ്
വികസിത കേരളം സൃഷ്ടിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം: വി സി വര്‍ഗീസ്

ഇടുക്കി: ബിജെപി ചക്കുപള്ളം പഞ്ചായത്ത് കണ്‍വന്‍ഷന്‍ അണക്കര ടൗണ്‍ ഹാളില്‍ നടന്നു. സൗത്ത് ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. വികസിത കേരളം സൃഷ്ടിക്കുകയാണ് ബിജെപിയുടെ ലക്ഷ്യംമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തെ കട്ടു മുടിച്ച ഭരണമാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മോഹന്‍ദാസ്, കെ. കുമാര്‍, മുരുകന്‍ അംബിയില്‍, സന്തോഷ് കൊമ്പറമ്പില്‍, സോണി ഇളമ്പള്ളില്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






