ക്രൈസ്തവര്‍ക്കുനേരെ വീണ്ടും അതിക്രമം ഉണ്ടായാല്‍ ശക്തമായ പ്രക്ഷോഭം നടത്തും: കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോന ഇടവക
ക്രൈസ്തവര്‍ക്കുനേരെ വീണ്ടും അതിക്രമം ഉണ്ടായാല്‍ ശക്തമായ പ്രക്ഷോഭം നടത്തും: കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോന ഇടവക

ഇടുക്കി: ഛത്തിസ്ഗഡ് സംഭവംപോലെ വീണ്ടും ക്രൈസ്തവര്‍ക്കുനേരെ അതിക്രമം ഉണ്ടായാല്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോന ഇടവക കൂട്ടായ്മ. മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ബിജെപി സര്‍ക്കാര്‍ ജയിലിലടച്ച മലയാളി കന്യാസ്ത്രീകളായ പ്രീതി മേരി, വന്ദന ഫ്രാന്‍സിസ്, നാരായണ്‍പൂര്‍ സ്വദേശി സുഖ്മാന്‍ മാണ്ഡവി എന്നിവരെ ഒമ്പത് ദിവസത്തിനുശേഷം ജയിലില്‍ന്ന് വിട്ടയച്ചെങ്കിലും കേസ് പിന്‍വലിച്ചിട്ടില്ല. ഇതിനു അടിയന്തര നടപടി സ്വീകരിക്കണം. നിരപരാധികളായ കന്യാസ്ത്രീകളെ ജയിലിലടച്ച ബിജെപി സര്‍ക്കാര്‍ മാപ്പുപറയണം. ജില്ലയിലെ മുഴുവന്‍ ക്രൈസ്തവ വിശ്വാസികളെയും അണിനിരത്തി സമരപരിപാടികള്‍ക്ക് കട്ടപ്പന ഫൊറോന നേതൃത്വം നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. സെന്റ് ജോര്‍ജ് ഫൊറോന പള്ളി പാരിഷ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വികാരി ഫാ. ജോസ് മംഗലത്തില്‍ അധ്യക്ഷനായി. അസിസ്റ്റന്റ് വികാരിമാരായ ഫാ. മജു നിരവത്ത്, ഫാ. അനൂപ് കരിങ്ങാട്, ഫാ. ജോര്‍ജ് പുല്ലാന്തനാല്‍, ഫ്രാന്‍സിസ് തോട്ടം എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






