ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ച കേസ്: ആനച്ചാല്‍ സ്വദേശി പിടിയില്‍
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ച കേസ്: ആനച്ചാല്‍ സ്വദേശി പിടിയില്‍

ഇടുക്കി: അടിമാലി കോട്ടപ്പാറയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പൊലീസ് പിടിയില്‍. ആനച്ചാല്‍ തട്ടാത്തിമുക്ക് സ്വദേശി ബിബിനെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. അറക്കുളം സ്വദേശിയായ ജിബിന്‍ ബിജുവിനെ കഴിഞ്ഞദിവസം പിടികൂടിയിരുന്നു. മറ്റ് പ്രതികള്‍ ഒളിവിലാണ്. കോട്ടപ്പാറയില്‍ പരസ്യമായി ലഹരി ഉപയോഗിച്ചത് ചോദ്യം ചെയ്തതിനാണ് ഇവര്‍ ഉള്‍പ്പെട്ട സംഘം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദിച്ചത്. ആക്രമത്തില്‍ ഒരാളുടെ കാല്‍ ഒടിയുകയും മറ്റൊരാളുടെ തലയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസില്‍ പിടിയിലായവരുടെ എണ്ണം രണ്ടായി. ഒളിവില്‍ കഴിയുന്നവര്‍ക്കായി പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
What's Your Reaction?






