'ഫോണില്‍ വിളിച്ചാല്‍ മദ്യം സ്ഥലത്ത് എത്തിച്ചുനല്‍കും': മാങ്ങാത്തൊട്ടി കേന്ദ്രീകരിച്ച് വിദേശമദ്യം ചില്ലറ വില്‍പ്പന നടത്തിയ 2 പേര്‍ പിടിയില്‍
'ഫോണില്‍ വിളിച്ചാല്‍ മദ്യം സ്ഥലത്ത് എത്തിച്ചുനല്‍കും': മാങ്ങാത്തൊട്ടി കേന്ദ്രീകരിച്ച് വിദേശമദ്യം ചില്ലറ വില്‍പ്പന നടത്തിയ 2 പേര്‍ പിടിയില്‍

ഇടുക്കി: ഓട്ടോറിക്ഷയില്‍ കറങ്ങിനടന്ന് വിദേശമദ്യം ചില്ലറ വില്‍പ്പന നടത്തിവന്ന 2 പേര്‍ പിടിയില്‍. രാജാക്കാട് മാങ്ങാത്തൊട്ടി സ്വദേശികളായ വെള്ളാപ്പാണിയില്‍ പ്രിന്‍സ് ജോസഫ്, അടക്കാപ്പറമ്പില്‍ ഷിജോ ഫ്രാന്‍സിസ് എന്നിവരെയാണ് ഉടുമ്പന്‍ചോല പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യം കടംവാങ്ങിയവരുടെ പേരുവിവരങ്ങള്‍ എഴുതിയ പറ്റുബുക്കും 3000 രൂപയും രണ്ടര ലിറ്റര്‍ വിദേശമദ്യവും പിടിച്ചെടുത്തു. ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. 45 പേര്‍ക്ക് മദ്യം കടമായി നല്‍കിയ വകയില്‍ ലഭിക്കാനുള്ള തുക ബുക്കില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മാങ്ങാത്തൊട്ടി കേന്ദ്രീകരിച്ച് മദ്യം ചില്ലറ വില്‍പ്പന നടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. മൊബൈലില്‍ വിളിച്ച് മദ്യം ആവശ്യപ്പെടുന്നവര്‍ക്ക് സ്ഥലത്ത് എത്തിച്ചുനല്‍കുന്നതാണ് ഇവരുടെ രീതി. രൊക്കം പണമില്ലാത്തവര്‍ക്ക് കടമായും നല്‍കും. തുക പറ്റുബുക്കില്‍ കുറിച്ചിട്ട് പിന്നീട് വാങ്ങും. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
What's Your Reaction?






