കട്ടപ്പന എകെജി പടിയിൽ യുവതി കിണറ്റിൽ വീണുമരിച്ചു
കട്ടപ്പന എകെജി പടിയിൽ യുവതി കിണറ്റിൽ വീണുമരിച്ചു
ഇടുക്കി: കട്ടപ്പന വെള്ളയാംകുടി എകെജി പടിയിൽ യുവതി കിണറ്റിൽ വീണുമരിച്ചു. കിഴക്കേ ആലുങ്കൽ രാധു (34) ആണ് മരിച്ചത്. കമ്പംമെട്ട് സ്വദേശിനിയായ ഇവർ ഒരാഴ്ച മുമ്പാണ് ഇവിടെ വാടകയ്ക്ക് താമസിക്കാൻ തുടങ്ങിയത്. കട്ടപ്പനയിൽനിന്ന് അഗ്നിശമന സേനയെത്തി കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കട്ടപ്പന പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
What's Your Reaction?