കോവില്‍മലയില്‍ സേവാഭാരതിയുടെ സൗജന്യ പിഎസ് സി പരിശീലനം
കോവില്‍മലയില്‍ സേവാഭാരതിയുടെ സൗജന്യ പിഎസ് സി പരിശീലനം

ഇടുക്കി: സേവാഭാരതി കാഞ്ചിയാര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ കോവില്‍മല സാംസ്‌കാരിക നിലയത്തില്‍ സൗജന്യ പി.എസ് സി പരിശീലനം തുടങ്ങി. കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു. ഉദ്യോഗാര്‍ഥികള്‍ക്ക് ആഴ്ചയില്‍ മൂന്നുമണിക്കൂര്‍ വീതം പരിശീലനം നല്‍കും. പഠിതാക്കള്‍ ആവശ്യപ്പെടുന്ന ദിവസം ക്ലാസുകള്‍ നടത്തും. പഞ്ചായത്ത് അംഗം വി ആര്‍ ആനന്ദന്‍ അധ്യക്ഷനായി. സേവാഭാരതി കാഞ്ചിയാര്‍ യൂണിറ്റ് പ്രസിഡന്റ് വിനോദ് പി ജി, അഡീഷണല്‍ സ്റ്റാന്റിംഗ് കൗണ്‍സിലര്‍ അഡ്വ. അനുപ് ശശി, സേവാഭാരതി ജില്ലാ സെക്രട്ടറി വി കെ മഹേഷ്, യൂണിറ്റ് സെക്രട്ടറി കെ എം മഞ്ചേഷ്, എസ്.ടി പ്രൊമോട്ടര്‍ അശ്വതി രമേശ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






