കാഞ്ചിയാറില്‍ വെല്‍നെസ് സെന്റര്‍ തുറന്നു
കാഞ്ചിയാറില്‍ വെല്‍നെസ് സെന്റര്‍ തുറന്നു

ഇടുക്കി: കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിലെ ആദ്യ വെല്‍നെസ് സെന്റര്‍ കാഞ്ചിയാര്‍ പഞ്ചായത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ടി മനോജ് ഉദ്ഘാടനം ചെയ്തു. 5 ലക്ഷം രൂപ മുതല്‍മുടക്കില്‍ കാഞ്ചിയാര്‍ സംസ്‌കാരിക നിലയത്തോടുചേര്‍ന്നുള്ള പഞ്ചായത്തിന്റെ കെട്ടിടത്തിലാണ് കേന്ദ്രം പ്രവര്‍ത്തനസജ്ജമാക്കിയത്. കാഞ്ചിയാറിന് പുറമേ ഇരട്ടയാര്‍, കാഞ്ചിയാര്‍, അയ്യപ്പന്‍കോവില്‍ എന്നീ പഞ്ചായത്തുകളില്‍ കൂടി കേന്ദ്രം ആരംഭിക്കാന്‍ 20 ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ചിരുന്നു.
കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വി പി ജോണ്‍, സവിത വിനു, ഷൈല വിനോദ്, കാഞ്ചിയാര്‍ പഞ്ചായത്തംഗങ്ങളായ തങ്കമണി സുരേന്ദ്രന്‍, ബിന്ദു മധുക്കുട്ടന്‍, സന്ധ്യ ജയന്‍, ജോമോന്‍ തെക്കേല്‍, റോയി എവറസ്റ്റ്, പഞ്ചായത്ത് സെക്രട്ടറി അജി കെ തോമസ്, കട്ടപ്പന വിഇഒ സിബി കെ ജെ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






