കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷനിലെ പുതിയ അംഗങ്ങള്‍ക്ക് അംഗത്വ കാര്‍ഡ് വിതരണം ചെയ്തു
കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷനിലെ പുതിയ അംഗങ്ങള്‍ക്ക് അംഗത്വ കാര്‍ഡ് വിതരണം ചെയ്തു

ഇടുക്കി: വ്യാപാരി വ്യവസായി കട്ടപ്പന യൂണിറ്റില്‍ പുതുതായി ചേര്‍ന്ന വ്യാപാരികള്‍ക്ക് അംഗത്വ കാര്‍ഡ് വിതരണം ചെയ്തു. കട്ടപ്പന ഹില്‍ ടൗണ്‍ ഓഡിറ്റോറിയത്തില്‍ ജില്ലാ വര്‍ക്കിങ് പ്രസിഡന്റ്
കെ ആര്‍ വിനോദ് ഉദ്ഘാടനം ചെയ്തു. കട്ടപ്പന മര്‍ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ ജോര്‍ജ് അധ്യക്ഷനായി. ജില്ലയില്‍ 19000 ലേറെ പേരാണ് അസോസിയേഷനില്‍ അംഗങ്ങളായി പ്രവര്‍ത്തിച്ചു വരുന്നത്. 200 ഓളം വ്യാപാരികളാണ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കട്ടപ്പന യൂണിറ്റില്‍ പുതുതായി ചേര്‍ന്നത്. കട്ടപ്പന യൂണിറ്റ് ജനറല്‍ സെക്രട്ടറി ജോഷി കുട്ടട, കെ പി ബഷീര്‍, അഡ്വ എം കെ തോമസ്, രാജേന്ദ്ര കുറുപ്പ്, സാജു പട്ടരുമഠം, കെ ജെ തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






