മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റ് കട്ടപ്പനയില്‍ ലഹരി വിരുദ്ധ റാലി നടത്തി
മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റ് കട്ടപ്പനയില്‍ ലഹരി വിരുദ്ധ റാലി നടത്തി
ഇടുക്കി: മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റ് സഹവാസ ക്യാമ്പിനോടനുബന്ധിച്ച് കട്ടപ്പനയില്‍ ലഹരി വിരുദ്ധ റാലി നടത്തി. 'കുടുംബവും നാടും നശിപ്പിക്കുന്ന ലഹരിയോട് നോ പറയാം, ജീവിതമാകട്ടെ നമ്മുടെ ലഹരി' എന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് റാലി നടന്നത്. ഇടുക്കിക്കവലയില്‍ നിന്നാരംഭിച്ച റാലി ടൗണ്‍ ചുറ്റി മുന്‍സിപ്പല്‍ ഓപ്പണ്‍ സ്റ്റേഡിയത്തില്‍ സമാപിച്ചു. കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ സുഗതന്‍ കരുവാറ്റ, നോവലിസ്റ്റ് എസ് പുഷ്പമ്മ എന്നിവര്‍ ചേര്‍ന്ന് ജാഗ്രതാ ജ്യോതി തെളിച്ച് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രോഗ്രാം ഓഫീസര്‍ ഡോ. പ്രദീപ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ തെരുവുനാടകം അവതരിപ്പിച്ചു. പിടിഎ പ്രസിഡന്റ് പ്രിന്‍സ് മറ്റപ്പള്ളില്‍, പ്രിന്‍സിപ്പല്‍ സുരേഷ് കൃഷ്ണന്‍ കെ എല്‍, വോളന്റിയര്‍ ആദിത്യ സാബു, ഷിയാസ് എ കെ, അജി മാരിയില്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?