കള്ളിമാലി ശ്രീഭദ്രകാളി ദേവീക്ഷേത്രത്തിലെ  ഉത്സവം സമാപിച്ചു

കള്ളിമാലി ശ്രീഭദ്രകാളി ദേവീക്ഷേത്രത്തിലെ  ഉത്സവം സമാപിച്ചു

Dec 29, 2025 - 13:58
 0
കള്ളിമാലി ശ്രീഭദ്രകാളി ദേവീക്ഷേത്രത്തിലെ  ഉത്സവം സമാപിച്ചു
This is the title of the web page

ഇടുക്കി: കള്ളിമാലി ശ്രീഭദ്രകാളി ദേവീക്ഷേത്രത്തിലെ ഉത്സവം സമാപിച്ചു. തന്ത്രി വൈക്കം മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി, മേല്‍ശാന്തി ശിവപ്രസാദ് എബ്രാന്തിരി എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. രാജാക്കാട് ക്ഷേത്രത്തില്‍നിന്ന് ഗജവീരന്റെയും ചമയ വേഷങ്ങളുടെയും തിറയുടെയും വിവിധ വാദ്യമേളങ്ങളുടെയും അകമ്പടിയോടെ നടത്തിയ താലപ്പൊലി ഘോഷയാത്രയ്ക്ക് രാജാക്കാട് ടൗണില്‍  മതസൗഹാര്‍ദ്ദ കൂട്ടായ്മ ഭാരവാഹികള്‍ സ്വീകരണം നല്‍കി. മത സൗഹാര്‍ദ കൂട്ടായ്മ കണ്‍വീനര്‍ ഫാ. മാത്യു കരോട്ടുകൊച്ചറയ്ക്കല്‍, കോ-ഓര്‍ഡിനേറ്റര്‍ വി എസ് ബിജു, സാബു വാവലക്കാട്ട്, ജമാല്‍ ഇടശേരിക്കുടി, വി സി ജോണ്‍സണ്‍, ബിനോയി കൂനമ്മാക്കല്‍, സജി പൂവത്തിങ്കല്‍, അബ്ദുള്‍ കലാം, ജോയി തമ്പുഴ, ജോഷി കന്യാക്കുഴി, ബെന്നി ജോസഫ്, കെ ജി മഹേഷ്, വി എസ് അരുണ്‍ പ്രസാദ്, എ ഹംസ, ടൈറ്റസ് ജേക്കബ്, രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് കിങ്ങിണി രാജേന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്തംഗം ബിബിന്‍ ചെറുതാനി, പഞ്ചായത്തംഗം സാജു പഴപ്ലാക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഘോഷയാത്ര കള്ളിമാലി ക്ഷേത്രത്തിലെത്തിയപ്പോള്‍ പ്രത്യേക പൂജയും കെഎച്ച്ആര്‍എ വനിതാ വിങ് രാജാക്കാട് യൂണിറ്റ് അവതരിപ്പിച്ച കൈകൊട്ടിക്കളി, പള്ളിവേട്ട, നാട്ടുകൂട്ടം വോയ്‌സിന്റെ കരോക്കെ ഗാനമേള എന്നിവയും നടന്നു. ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് അനൂപ് എസ് നായര്‍, സെക്രട്ടറി എം എന്‍ മണികണ്ഠന്‍, ഉത്സവ കമ്മിറ്റി ചെയര്‍മാന്‍ എ വിരേന്ദ്രന്‍, കണ്‍വീനര്‍ പി ബി മുരളിധരന്‍ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow