വെള്ളയാംകുടിയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് നടത്തി
വെള്ളയാംകുടിയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് നടത്തി

ഇടുക്കി: വെള്ളയാംകുടിയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് നടന്നു. കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷനും കോട്ടയം കാരിത്താസ് ആശുപത്രിയും കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയും വെള്ളയാംകുടി സെന്റ് ജെറോംസ് പള്ളിയും ചേര്‍ന്നാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ക്യാമ്പ് പോലെയുള്ള സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നമ്മുടെ നാടിന് ഗുണകരമാണ്. മനുഷ്യന്‍ ഏറ്റവും ദുര്‍ബലനാകുന്ന അവസ്ഥയാണ് രോഗിയാകുന്നത്. ആശുപത്രികള്‍ മനുഷ്യന്റെ അഭിവാജ്യഘടകമാണെന്നും കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ സാമൂഹിക പ്രതിബദ്ധത എടുത്ത് പറയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. കാരിത്താസ് ആശുപത്രിയിലെ ന്യൂറോളജി, കാര്‍ഡിയോളജി, ഓങ്കോളജി, യൂറോളജി, ഡര്‍മറ്റോളജി, ഇഎന്‍ടി വിഭാഗങ്ങളിലെ വിദഗ്ധരായ ഡോക്ടര്‍മാരുടെയും കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയിലെ പീഡിയാട്രിക്‌സ്, ജനറല്‍ മെഡിസിന്‍, ഗൈനക്കോളജി, ഓര്‍ത്തോ തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധരായ ഡോക്ടര്‍മാരുടെയും സേവനം ലഭ്യമായിരുന്നു. പരിശോധന നടത്തി ആവശ്യമുള്ളവര്‍ക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്തു. തുടര്‍ചികിത്സ ആവശ്യമുള്ളവര്‍ക്ക് ആശുപത്രിയുമായി ബന്ധപ്പെടുത്തി ചികിത്സ ലഭ്യമാക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തി. കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ യൂണിറ്റ് പ്രസിഡന്റ് സാജന്‍ ജോര്‍ജ് അധ്യക്ഷനായി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീന ടോമി, കെവിവിഇഎസ് ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളില്‍, കട്ടപ്പന യൂണിറ്റ് സെക്രട്ടറി ജോഷി കുട്ടട, മലനാട് എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി ബിജു മാധവന്‍, അഡ്വ. എം കെ തോമസ്, വെള്ളയാംകുടി സെന്റ് ജെറോംസ് ഫൊറോന വികാരി ഫാ. തോമസ് മണിയാട്ട്, വെള്ളയാംകുടി ജുമാമസ്ജിദ് ഇമാം മുഹമ്മദ് റഫീഖ് അല്‍ കൗസരി, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് സിജോമോന്‍ ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






