ഉദയസൂര്യനെ തൊടാന്‍ കൊളുക്കുമലയിലേക്ക് ഒരു ജീപ്പ് സഫാരി
ഉദയസൂര്യനെ തൊടാന്‍ കൊളുക്കുമലയിലേക്ക് ഒരു ജീപ്പ് സഫാരി

ഇടുക്കി: മൂന്നാറും ഗ്യാപ് റോഡും പിന്നിട്ട് തേയില ചെരുവുകളുടെയും ആനയിറങ്കലിലെ പച്ചതുരുത്തുകളുടെയും കാഴ്ച ആസ്വദിച്ചൊരു യാത്ര. സംസ്ഥാനത്തെ ഏറ്റവും മനോഹരമായ റോഡ് ട്രിപ്പ് ഏതെന്നതിന് മറ്റൊരു ഓപ്ഷന്‍ ഉണ്ടാകില്ല. യാത്രികരുടെ മനസ് കീഴടക്കിയ പാതയിലൂടെ ഇടുക്കിയിലെ നിരത്തുകളിലെ രാജാക്കന്‍മാരായ ജീപ്പുകള്‍ നിറഞ്ഞുനീങ്ങുന്ന കാഴ്ച ആസ്വദിക്കാം
കൊളുക്കുമലയിലേക്ക് ഓഫ് റോഡ് സഫാരി നടത്തുന്ന 250 ജീപ്പുകളാണ് ദേശീയ പാതയില്‍ പെരിയ കനാല്‍ മേഖലയില്‍ ഒരേ സമയം എത്തിയത്. തേയില ചെരുവുകള്‍ക്കിടയിലൂടെ നീങ്ങുന്ന മനോഹര പാതയെ കീഴടക്കി ജീപ്പുകള്‍. ഓരോ മൂന്ന് മാസം കൂടുമ്പോഴും കൊളുക്കുമലയിലേക്ക് ട്രക്കിങ് നടത്തുന്ന ജീപ്പുകളുടെ ഫിറ്റ്‌നസ് നെടുങ്കണ്ടം ജെആര്‍ടിഓ ഉറപ്പ് വരുത്തും. ഫിറ്റ്നസ് ഉറപ്പ് വരുത്തി സ്റ്റിക്കര്‍ പതിപ്പിക്കുന്ന ജീപ്പുകള്‍ക്കാണ് സര്‍വീസ് നടത്താന്‍ അനുമതിയുള്ളത്. ഇത്തവണത്തെ പരിശോധനകള്‍ തുടര്‍ന്നാണ് റോഡ് ഷോ സംഘടിപ്പിച്ചത്. ഓഫ് റോഡ് സര്‍വീസ് നടത്തുന്ന ജീപ്പുകളുടെ നിരക്ക് 3000 രൂപയായും ഏകീകരിച്ചു. ഒരു ജീപ്പില്‍ ആറു പേര്‍ക്കാണ് സഞ്ചരിക്കാന്‍ അനുമതി. കൊളുക്കുമലയിലെ ഉദയാസ്തമന കാഴ്ചകള്‍ ആസ്വദിക്കാന്‍ ജീപ്പില്‍ ഒരു ഓഫ് റോഡ് യാത്ര മൂന്നാറിലെത്തുന്ന സഞ്ചാരികളുടെ പ്രിയ ആക്റ്റിവിറ്റികളില്‍ ഒന്നാണ്.
What's Your Reaction?






