വാത്തിക്കുടി പഞ്ചായത്ത് പടിക്കല്‍ യുഡിഎഫിന്റെ ഏകദിന ഉപവാസ സമരം
വാത്തിക്കുടി പഞ്ചായത്ത് പടിക്കല്‍ യുഡിഎഫിന്റെ ഏകദിന ഉപവാസ സമരം

ഇടുക്കി: വാത്തിക്കുടി പഞ്ചായത്തിലെ എല്‍ഡിഎഫിന്റെ ഭരണം അഴിമതി നിറഞ്ഞതാണെന്‌ന് ആരോപിച്ച് യുഡിഎഫ് അംഗങ്ങള്‍ പഞ്ചായത്ത് പടിക്കല്‍ ഏകദിന ഉപവാസ സമരം നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി ജയ്‌സണ്‍ ആന്റണി സമരം ഉദ്ഘാടനം ചെയ്തു. തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്ന പദ്ധതിയില്‍ വിളക്കുകള്‍ സ്ഥാപിക്കാതെ ബില്ലു മാറി, അറവുശാലയ്ക്ക് സ്ഥലം എടുത്തതില്‍ നിലവിലുള്ള വിലയേക്കാള്‍ ഇരട്ടി വിലയാണ് നല്‍കിയത്, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചതിലും വന്‍ അഴിമതി നടന്നു തുടങ്ങിയ കാര്യങ്ങള്‍ ആരോപിച്ചായിരുന്നു സമരം. പ്രതിപക്ഷം ആരോപിക്കുന്നത്. പ്രതിപക്ഷ അംഗങ്ങളായ പ്രദീപ്, ബിജുമോന്‍ തോമസ്, അനില്‍, മിനി ബിബിന്‍, ജോസ്മി തുടങ്ങിയവരാണ് ഉപവാസ സമരം നടത്തിയത്. കോണ്‍ഗ്രസ് വാത്തിക്കുടി മണ്ഡലം പ്രസിഡന്റ് സാജു കാരക്കുന്നേല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മഹിള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മിനി സാബു മുഖ്യപ്രഭാഷണം നടത്തി . ജില്ലാ പഞ്ചായത്തംഗം ഷൈനി സജി, അനീഷ് ചേനക്കര, വിജയകുമാര്‍ മറ്റക്കര, തങ്കച്ചന്‍ കാരയ്ക്കാവയലില്‍, ആലീസ് ഗോപുരത്തിങ്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






