'വൈബ് ഫോര്‍ വെല്‍നസ്' ആരോഗ്യ ക്യാമ്പയിന്‍ ബ്ലോക്ക്തല ഉദ്ഘാടനം നെടുങ്കണ്ടത്ത് നടത്തി 

'വൈബ് ഫോര്‍ വെല്‍നസ്' ആരോഗ്യ ക്യാമ്പയിന്‍ ബ്ലോക്ക്തല ഉദ്ഘാടനം നെടുങ്കണ്ടത്ത് നടത്തി 

Feb 9, 2026 - 11:40
 0
'വൈബ് ഫോര്‍ വെല്‍നസ്' ആരോഗ്യ ക്യാമ്പയിന്‍ ബ്ലോക്ക്തല ഉദ്ഘാടനം നെടുങ്കണ്ടത്ത് നടത്തി 
This is the title of the web page

ഇടുക്കി: ആരോഗ്യവകുപ്പിന്റെ  'വൈബ് ഫോര്‍ വെല്‍നസ്' പ്രോഗ്രാമിന്റെ ബ്ലോക്ക് തല ഉദ്ഘാടനം നെടുങ്കണ്ടത്ത് നടന്നു. എംഎം മണി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ആരോഗ്യകരമായ ജീവിതത്തിന് ആവശ്യമായ നല്ല ഭക്ഷണം, മതിയായ വ്യായാമം, നല്ല ഉറക്കം, ശരിയായ പരിചരണം എന്നീ നാല് പ്രധാന സന്ദേശങ്ങള്‍ കേന്ദ്രീകരിച്ച് പുതുതലമുറയ്ക്ക് ഭീഷണി അയേക്കാവുന്ന ജീവിതശൈലി രോഗങ്ങള്‍ ഇല്ലാതാക്കുകയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ആദ്യഘട്ടമായി സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് സെമിനാറുകള്‍, കലാകായിക പരിപാടികള്‍, ബോധവല്‍ക്കരണ ക്ലാസുകള്‍ എന്നിവ നടത്തും. നെടുങ്കണ്ടത്ത് നടന്ന ആരോഗ്യ സന്ദേശ റാലി നെടുങ്കണ്ടം എസ്എച്ച്ഒ ജര്‍ലിന്‍ വി സ്‌കറിയ ഫ്ളാഗ് ഓഫ് ചെയ്തു. റാലി പഞ്ചായത്ത് സ്റ്റേഡിയത്തില്‍ സമാപിച്ച ശേഷം എംഎം മണി എംഎല്‍എ ഫുട്ബോള്‍ തട്ടി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ക്ക് തുടക്കമിട്ടു. എന്‍സിഡിയും ആരോഗ്യപ്രശ്നങ്ങളും എന്ന വിഷയത്തില്‍ ഡെപ്യൂട്ടി ഡിഎംഒ ഡോ. സുരേഷ് വര്‍ഗീസ് സെമിനാര്‍ നയിച്ചു. നെടുങ്കണ്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്യാമള വിശ്വനാഥന്‍ അധ്യക്ഷയായി. ഡിപിഎം ഡോ. ഇ.കെ ഖയസ്, ഡോ. എം മിലി, ഉടുമ്പന്‍ചോല കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ അനിറ്റ ടോം, ആര്‍ സന്തോഷ് എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow