കൈയേറ്റഭൂമി തിരിച്ചുപിടിച്ച് ഭൂരഹിതര്‍ക്ക് നല്‍കണം: കെ സലിംകുമാര്‍
കൈയേറ്റഭൂമി തിരിച്ചുപിടിച്ച് ഭൂരഹിതര്‍ക്ക് നല്‍കണം: കെ സലിംകുമാര്‍

മൂന്നാര്‍: ചിന്നക്കനാലിലെ വന്‍കിട കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് ആ ഭൂമി ഭൂരഹിതര്‍ക്ക് അടിയന്തരമായി വിതരണം ചെയ്യണമെന്ന് 10 സെന്റില്‍ താഴെയുള്ളവരെ മറ്റിടത്ത് ഭൂമിയില്ലെങ്കില്‍ ഒഴിപ്പിക്കരുതെന്നും സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍. വിവിധ ആവശ്യങ്ങളുന്നയിച്ച് സിപിഐ നടത്തിയ ചിന്നക്കനാല്‍ വില്ലേജ് ഓഫീസ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാന്തല്ലൂര്‍, മറയുര്‍ പഞ്ചായത്തുകളില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ കൈയേറിയ ഭൂമി ഏറ്റെടുക്കണമെന്നും കെ സലിംകുമാര്‍ പറഞ്ഞു. റിസര്‍വ്വ് ഫോറസ്റ്റ് വിജ്ഞാപനം റദ്ദാക്കണം. സിങ്കുകണ്ടത്ത് നടക്കുന്ന സമരത്തിന് പിന്നില്‍ നില്‍ക്കുന്നവരുടെ ലക്ഷ്യം വന്‍കിട കൈയേറ്റക്കാരെ സംരക്ഷിക്കുക എന്നതാണ്. കോടതിയാണ് 12 കുടുംബങ്ങളെ ഒഴിപ്പിക്കാന്‍ പറഞ്ഞത്. 12 കുടുംബങ്ങളെ പുനരധിവസിപ്പിക്കുക എന്നതാണ് പാര്‍ട്ടി നിലപാടെന്നും കെ സലിംകുമാര്‍ പറഞ്ഞു. സമരത്തില്‍ നേതാക്കളായ പി മുത്തുപാണ്ടി. പി. പഴനിവേല്‍, ജി. എന്‍. ഗുരുനാഥന്‍, അഡ്വ. ചന്ദ്രപാല്‍, പഞ്ചായത്ത് പ്രസിഡന്റ് കുമാര്‍ എ ദാസ്, മാരിയപ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






