കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ നഷ്ടമായ ഫോണ്‍ ജീവനക്കാരന്‍ മറിച്ചുവിറ്റതായി പരാതി

കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ നഷ്ടമായ ഫോണ്‍ ജീവനക്കാരന്‍ മറിച്ചുവിറ്റതായി പരാതി

Nov 16, 2023 - 20:04
Jul 6, 2024 - 20:10
 0
കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ നഷ്ടമായ ഫോണ്‍  ജീവനക്കാരന്‍ മറിച്ചുവിറ്റതായി പരാതി
This is the title of the web page

ഇടുക്കി:കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ ജീവനക്കാരന്‍ കൈക്കലാക്കി മറിച്ചുവിറ്റതായി പരാതി. കട്ടപ്പന സ്വദേശി ജയശ്രീ പി രാഘവന്റെ 32,000 രൂപ വില വരുന്ന മൊബൈല്‍ ഫോണാണ് ആശുപത്രി ജീവനക്കാരന്‍ 7500 രൂപക്ക് തൊടുപുഴ സ്വദേശിക്ക് മറിച്ചുവിറ്റത്.

Slide 1
Slide 2

മെയ് 21നാണ് ജയശ്രീയുടെ ഫോണ്‍ ആശുപത്രിയില്‍വച്ച് നഷ്ടപ്പെട്ടത്. തുടര്‍ന്ന് കട്ടപ്പന പൊലീസിലും സിഐകെയിലും പരാതി നല്‍കി. തുടര്‍ന്ന് മാസങ്ങള്‍ക്ക് ശേഷം മൊബൈല്‍ ഫോണ്‍ ലഭിച്ചുവെന്ന് സിഐകെ യില്‍ നിന്ന് സന്ദേശം ലഭിച്ചു. മൊബൈല്‍ ഫോണ്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് കൈപ്പറ്റണമെന്നായിരുന്നു അറിയിപ്പ് . തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ആശുപത്രി താല്‍ക്കാലിക ജീവനക്കാരന്‍ മൊബൈല്‍ ഫോണ്‍ തൊടുപുഴ മുതലക്കോടം സ്വദേശികള്‍ക്ക് വിറ്റതായി വിവരം ലഭിച്ചത്. മൊബൈല്‍ ഫോണിന്റെ സ്‌ക്രീന്‍ പൊട്ടിയിരുന്നു. ആശുപത്രി ജീവനക്കാരനില്‍ നിന്ന് നഷ്ട്ടപരിഹാരം ഈടാക്കി നല്‍കണമെന്നാണ് ജയശ്രീയുടെ ആവശ്യം. ഒപ്പം ഈ ജീവനക്കാരനെതിരെ ആശുപത്രി സൂപ്രണ്ടിനടക്കം കൂടുതല്‍ പരാതികള്‍ നല്‍കുമെന്നും ജയശ്രീ പറഞ്ഞു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow