കട്ടപ്പന താലൂക്ക് ആശുപത്രി എൻഎച്ച്എം ജീവനക്കാർ പണിമുടക്കി
കട്ടപ്പന താലൂക്ക് ആശുപത്രി എൻഎച്ച്എം ജീവനക്കാർ പണിമുടക്കി

ഇടുക്കി : രണ്ട് മാസത്തെ ശമ്പളം മുടങ്ങിയതിനെ തുടർന്ന് കട്ടപ്പന താലൂക്ക് ആശുപത്രിയിലെ എൻഎച്ച്എം ജീവനക്കാർ പണിമുടക്കി. രണ്ട് മാസത്തിലേറെയായി വേതനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് എൻഎച്ച്എം ജീവനക്കാർ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിൻറെ ഭാഗമായാണ് കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ജീവനക്കാർ അത്യാഹിത വിഭാഗത്തിൻ്റ മുൻപിൽ സൂചന പണിമുടക്ക് നടത്തിയത്.മുപ്പതോളം ജീവനക്കാർ കറുത്ത ബാഡ്ജ് ധരിച്ച് ഓഫീസ് സേവനങ്ങൾ ഒരു മണിക്കൂറോളം ബഹിഷ്കരിച്ചു. ശമ്പളം ലഭിക്കാത്ത പക്ഷം കടുത്ത സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. അംഗനവാടി യൂണിയൻ ജില്ലാ സെക്രട്ടറി അനിത റെജി,ടോണി ജോർജ്, ഡോ. അഭിലാഷ്, രമ്യ രവികുമാർ എന്നിവർ പങ്കെടുത്തു.
What's Your Reaction?






