വണ്ടിപ്പെരിയാറില്‍ ലോറി മറിഞ്ഞ് അസം സ്വദേശി മരിച്ചു
വണ്ടിപ്പെരിയാറില്‍ ലോറി മറിഞ്ഞ് അസം സ്വദേശി മരിച്ചു

ഇടുക്കി : വണ്ടിപ്പെരിയാര്‍ തേങ്ങാക്കല്‍ എസ്റ്റേറ്റ് 110 ഭാഗത്ത് ലോറി മറിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. അസം സ്വദേശി ജയ്‌റുല്‍ഹക്ക്(31 ) ആണ് മരിച്ചത്. വാഹനത്തില്‍ ഉണ്ടായിരുന്ന ആറോളം ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും ലോറി ഡ്രൈവര്‍ അയ്യപ്പദാസ്(40), എസ്റ്റേറ്റ് ലോഡിങ് തൊഴിലാളി ലോറന്‍സ്(50) എന്നിവര്‍ക്കും പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴം വൈകിട്ട് അഞ്ചോടെയാണ് അപകടം. റോഡില്‍ നിന്ന് നിയന്ത്രണംവിട്ട് 200 അടി താഴ്ചയില്‍ തേയില തോട്ടത്തിലേക്ക് മറിയുകയായിരുന്നു. ജയ്‌റുല്‍ഹാക്ക് ആശുപത്രിയിലേക്കുള്ള യാത്രമധ്യേയാണ് മരിച്ചത്. വിളവെടുത്ത കാപ്പിക്കുരു ലോറിയില്‍ കയറ്റിവരവെയാണ് അപകടം. പരിക്കേറ്റവരുമായി ആശുപത്രിയിലേക്കുപോയ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
What's Your Reaction?






