ചെമ്മണ്ണ് സ്‌കൂളിന്റെ പെരുമ 'ഇവ'യിലൂടെ

ചെമ്മണ്ണ് സ്‌കൂളിന്റെ പെരുമ 'ഇവ'യിലൂടെ

Nov 16, 2023 - 20:04
Jul 6, 2024 - 20:10
 0
ചെമ്മണ്ണ് സ്‌കൂളിന്റെ പെരുമ  'ഇവ'യിലൂടെ
This is the title of the web page

കട്ടപ്പന: റവന്യു ജില്ലാ കലോത്സവത്തിൽ ചെമ്മണ്ണ് ഗവ. ഹൈസ്‌കൂളിന്റെ പേര് ആദ്യമായി എഴുതിച്ചേർത്തതിന്റെ പെരുമ ഇവ ഗ്രേസ് വിക്ടറിന് സ്വന്തം. എച്ച്എസ് വിഭാഗം തമിഴ് ലളിതഗാനത്തിലാണ് ഒന്നാം സ്ഥാനം നേടിയത്. ശ്രീകൃഷ്ണനെക്കുറിച്ച് ''ആയർപാടി മാളികയിൽ'' എന്നുതുടങ്ങുന്ന താരാട്ടുപാട്ട്  യുട്യൂബിൽ കണ്ട് പഠിച്ചെടുത്ത് അവതരിപ്പിക്കുകയായിരുന്നു. ചെമ്മണ്ണ് സ്‌കൂളിൽ നിന്ന് ജില്ലാ കലോത്സവത്തിൽ മത്സരിക്കുന്ന ആദ്യ വിദ്യാർഥിയും ഇവ ഗ്രേസ് ആണ്. മലയാളം ലളിതഗാനത്തിന് എ ഗ്രേഡും നേടി. ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. ചെമ്മണ്ണ് ഗ്രേസ്പറമ്പിൽ ജീൻ വിക്ടർ- ജീൻ ബെനീന ദമ്പതികളുടെ മകളാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow