മാട്ടുക്കട്ടയിലെ ശൗചാലയം വൃത്തിഹീനം: ശബരിമല തീര്‍ഥാടകര്‍ക്ക് ദുരിതം
മാട്ടുക്കട്ടയിലെ ശൗചാലയം വൃത്തിഹീനം: ശബരിമല തീര്‍ഥാടകര്‍ക്ക് ദുരിതം

ഇടുക്കി : അയ്യപ്പന്‍കോവില്‍ മാട്ടുക്കട്ടയിലെ പൊതുശൗചാലയത്തിന്റെ പരിസരം വൃത്തിഹീനമായി. ഹരിതകര്‍മ സേന ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം ഇവിടെ തള്ളിയതോടെ ശബരിമല തീര്‍ഥാടകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ശുചിമുറി ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയായി. മുന്‍ ഭരണസമിതിയുടെ കാലത്ത് നിര്‍മിച്ച രണ്ട് ശുചിമുറികളില്‍ ഒരെണ്ണമേ പ്രവര്‍ത്തിക്കുന്നുള്ളൂ. നിര്‍മാണത്തിലെ അപാകതയെ തുടര്‍ന്ന് ഒരെണ്ണം ഉപയോഗരഹിതമായി. മാലിന്യം ചാക്കിലാക്കി വഴിയടച്ച് സൂക്ഷിച്ചിരിക്കുന്നതിനാല്‍ ശുചിമുറി ഉപയോഗിക്കാനാകുന്നില്ലെന്നാണ് ആക്ഷേപം. പരിസര പ്രദേശങ്ങളിലും മാലിന്യം കെട്ടിക്കിടക്കുകയാണ്.
ഇതോടെ ശബരിമല തീര്‍ഥാടകര്‍ക്ക് പ്രദേശവാസികളുടെ വീടുകളെ ആശ്രയിക്കേണ്ട ഗതികേടായി. പഞ്ചായത്ത് ലേലം ചെയ്ത് നല്‍കിയ ശൗചാലയം വൃത്തിയാക്കി തുറന്നുകൊടുക്കണമെന്നാണ് ആവശ്യം.
What's Your Reaction?






