കുടുംബഭരണത്തില്‍ നിന്ന് രാജ്യത്തെ മോചിപ്പിച്ചത് ബിജെപി: സന്ദീപ് വചസ്പതി
കുടുംബഭരണത്തില്‍ നിന്ന് രാജ്യത്തെ മോചിപ്പിച്ചത് ബിജെപി: സന്ദീപ് വചസ്പതി

ഇടുക്കി : ബിജെപി അധികാരത്തിലെത്തിയതോടെയാണ് രാജ്യത്തെ ജനങ്ങള്‍ കോണ്‍ഗ്രസിന്റെ കുടുംബഭരണത്തില്‍ നിന്ന് മോചിതരായതെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി. എന്‍ഡിഎ ഉപ്പുതറ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ജനപഞ്ചായത്ത് മഹാറാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിലെ ഒരുകുടുംബമായിരുന്നു മുമ്പ് രാജ്യം ഭരിച്ചിരുന്നത്. ഇവര്‍ ജനത്തെ കൊള്ളയടിക്കുകയും ഭാരതത്തെ അഴിമതി നിറഞ്ഞ രാജ്യവുമാക്കി മാറ്റി. മന്‍മോഹന്‍ സിംഗിന്റെ ഭരണം ഇന്ത്യയെ ദുരിതത്തിലാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഉപ്പുതറ പാലം ജങ്ഷനില്‍ നിന്നാരംഭിച്ച റാലിയില്‍ നിരവധിപേര്‍ പങ്കെടുത്തു. ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ്, സംസ്ഥാന കമ്മിറ്റി അംഗം പി എ വേലുക്കുട്ടന്‍, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സന്തോഷ് കുമാര്‍, ജില്ലാ സെക്രട്ടറി എ വി മുരളീധരന്‍, മണ്ഡലം പ്രസിഡന്റ് സന്തോഷ് കൃഷ്ണന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ഐസക്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ കെ രാജപ്പന്‍, ബൈജു ഈഴപ്പറമ്പില്‍, എന്‍ ടി വിജയന്‍, ജെയിംസ് ജോസഫ്, റെജി വട്ടക്കുഴി, എ.ബി സുനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






