പടുതാക്കുളത്തില്‍ കാല്‍വഴുതി വീണ് മേലേക്കുപ്പച്ചാംപടി സ്വദേശി മരിച്ചു
പടുതാക്കുളത്തില്‍ കാല്‍വഴുതി വീണ് മേലേക്കുപ്പച്ചാംപടി സ്വദേശി മരിച്ചു
ഇടുക്കി: പടുതാക്കുളത്തില്‍ കാല്‍വഴുതി വീണ് യുവാവ് മുങ്ങി മരിച്ചു. കാമാക്ഷി മേലേക്കുപ്പച്ചാംപടി കല്ലംമാക്കല്‍ നോബിള്‍ തോമസ്(38) ആണ് മരിച്ചത്. കുളത്തില്‍വീണ കരിയില നീക്കുന്നതിനിടെ കാല്‍വഴുതി വീണതാണെന്നാണ് പ്രാഥമിക നിഗമനം. ബന്ധുക്കള്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
What's Your Reaction?