ഉദയഗിരി സെന്റ് മേരീസ് യു പി സ്‌കൂളില്‍ പച്ചക്കറി വിളവെടുപ്പ് നടത്തി
ഉദയഗിരി സെന്റ് മേരീസ് യു പി സ്‌കൂളില്‍ പച്ചക്കറി വിളവെടുപ്പ് നടത്തി
ഇടുക്കി: ഉദയഗിരി സെന്റ് മേരീസ് യു പി സ്‌കൂളില്‍ പച്ചക്കറി വിളവെടുപ്പ് മഹോത്സവം നടത്തി. ഉദയഗിരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം കെ അനീഷ് ഉദ്ഘാടനം ചെയ്തു. കാബേജ്, ചീര, കെയില്‍, തക്കാളി, ക്യാരറ്റ്, പച്ചമുളക്, വഴുതന, ഇല കോവീസ് തുടങ്ങി വിവിധയിനം പച്ചക്കറികളാണ് വിദ്യാര്‍ഥികള്‍ നട്ട് പരിപാലിച്ചുപോരുന്നത്. മണ്ണിനോട് സ്‌നേഹവും കൃഷിയോട് താല്‍പര്യവും വളര്‍ത്താന്‍ പച്ചക്കറി തോട്ടത്തിലെ പ്രവര്‍ത്തികള്‍ സഹായകമാണെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ഹെഡ്മാസ്റ്റര്‍ സിസ്റ്റര്‍ ജെയ്സ്ലറ്റ്, ബാങ്ക് ഭരണസമിതിയംഗം ബിനോയി പുതുപ്പറമ്പില്‍, പിടിഎ പ്രസിഡന്റ് ജോജോ ജോസഫ്, എംപിടിഎ പ്രസിഡന്റ് ഗീതു ടിജോ, ക്ലബ് സെക്രട്ടറി ആന്‍ മരിയ ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?

