കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് ജനറല്‍ സെക്രട്ടറി സോജന്‍ വെളിഞ്ഞാലിലും രണ്ട് പ്രവര്‍ത്തകരും പാര്‍ട്ടിയില്‍നിന്ന് രാജിവച്ചു
കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് ജനറല്‍ സെക്രട്ടറി സോജന്‍ വെളിഞ്ഞാലിലും രണ്ട് പ്രവര്‍ത്തകരും പാര്‍ട്ടിയില്‍നിന്ന് രാജിവച്ചു
ഇടുക്കി: കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് ജനറല്‍ സെക്രട്ടറി സോജന്‍ വെളിഞ്ഞാലിലും രണ്ട് പ്രവര്‍ത്തകരും പാര്‍ട്ടിയില്‍നിന്ന് രാജിവച്ചു. കോണ്‍ഗ്രസില്‍നിന്നുള്ള അവഗണനയില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയംഗം പ്രമോദ് ജോസഫും പ്രവര്‍ത്തകന്‍ ടോമി ജോര്‍ജ് നെല്ലിവേലിലും പാര്‍ട്ടി വിട്ടു. മൂവരും കേരള കോണ്‍ഗ്രസ് എമ്മില്‍ ചേരാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.
കോണ്‍ഗ്രസിലെ ചില നേതാക്കള്‍ അവരുടെ ഇഷ്ടക്കാര്‍ക്ക് മാത്രമാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നല്‍കുന്നതെന്ന് സോജന്‍ ആരോപിച്ചു. പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന യഥാര്‍ഥ പ്രവര്‍ത്തകരെ തഴയുകയാണ്. എന്നും ഒരു വൃദ്ധനേതൃത്വമാണ് പാര്‍ട്ടിയെ നിയന്ത്രിക്കുന്നത്. യുവാക്കള്‍ക്ക് അര്‍ഹമായ പരിഗണന ഇവര്‍ നല്‍കുന്നില്ല. പതിറ്റാണ്ടുകളായി മത്സരരംഗത്തുള്ളവര്‍ക്ക് മാത്രമാണ് വീണ്ടും സീറ്റുകള്‍ നല്‍കുന്നത്. പാര്‍ട്ടിയില്‍നിന്ന് നേരിടുന്ന തുടര്‍ച്ചയായ അവഗണനയില്‍ പ്രതിഷേധിച്ചാണ് പ്രാഥമികാംഗത്വം ഉള്‍പ്പെടെ രാജിവയ്ക്കുന്നതെന്നും സോജന്‍ പറഞ്ഞു.
What's Your Reaction?

