മൂന്നാര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ നിര്‍മാണോദ്ഘാടനം നടത്തി 

മൂന്നാര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ നിര്‍മാണോദ്ഘാടനം നടത്തി 

Mar 10, 2026 - 15:20
 0
മൂന്നാര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ നിര്‍മാണോദ്ഘാടനം നടത്തി 
This is the title of the web page

ഇടുക്കി: മൂന്നാര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ നിര്‍മാണോദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി നിര്‍വഹിച്ചു. അഡ്വ. എ രാജ എംഎല്‍എ ശിലാഫലകം അനാശ്ചാദനം ചെയ്തു. മൂന്നാറിലെയും പരിസര പ്രദേശങ്ങളിലേയും ആളുകള്‍ക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് മൂന്നാര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി യാഥാര്‍ഥ്യമാക്കുന്നത്. കിഫ്ബി മുഖേന 63.81 കോടി രൂപ ചെലവിട്ടാണ് നിര്‍മാണം. ആശുപത്രിയുടെ നിര്‍മാണം പൂര്‍ത്തീകരിക്കപ്പെട്ടാല്‍ മൂന്നാര്‍ മേഖലയിലെ ആളുകള്‍ക്കും തൊഴിലാളികള്‍ക്കും മൂന്നാറിലേക്ക് എത്തുന്ന വിനോദസഞ്ചാരികള്‍ക്കും മികച്ച ചികിത്സ നല്‍കാന്‍ സാധിക്കും. ദേവികുളം സബ് കലക്ടര്‍ വി എം ആര്യ, ദേവികുളം പഞ്ചായത്ത് പ്രസിഡന്റ് കെ ശരണ്യ, ചിന്നക്കനാല്‍ പഞ്ചായത്ത് പ്രസിഡന്റ് നിഷ സാബു, ജില്ലാ പഞ്ചായത്തംഗങ്ങളായ ആര്‍ ഈശ്വന്‍, സി നെല്‍സണ്‍, ബ്ലോക്ക് പഞ്ചായത്തംഗം റീന മുത്തുകുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം കെ രാജേശ്വരി, ദേവികുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശരത് ചന്ദ്രന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. സുരേഷ് വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow