പൂപ്പാറയില്‍ ജീപ്പ് സഫാരി ഡ്രൈവറെ പ്രദേശവാസി മര്‍ദിച്ചതായി പരാതി 

പൂപ്പാറയില്‍ ജീപ്പ് സഫാരി ഡ്രൈവറെ പ്രദേശവാസി മര്‍ദിച്ചതായി പരാതി 

Aug 6, 2026 - 16:48
 0
പൂപ്പാറയില്‍ ജീപ്പ് സഫാരി ഡ്രൈവറെ പ്രദേശവാസി മര്‍ദിച്ചതായി പരാതി 
This is the title of the web page

ഇടുക്കി: പൂപ്പാറയില്‍ ജീപ്പ് സഫാരി ഡ്രൈവറെ പ്രദേശവാസി മര്‍ദിച്ചതായി പരാതി. പൂപ്പാറ  തോണ്ടിമല - അക്കാ തങ്കച്ചിപ്പാറ റൂട്ടില്‍ സഫാരി നടത്തുന്ന ഡ്രൈവര്‍ നിജിനാണ് മര്‍ദനമേറ്റത്. സഞ്ചാരികളുമായി  സര്‍വീസ് നടത്തുന്നതിനിടെ യാതൊരുവിധ പ്രകോപനവുമില്ലാതെ പ്രദേശവാസി നിജിനെ തടഞ്ഞുനിര്‍ത്തുകയും ദാക്ഷിണ്യമില്ലാതെ മര്‍ദിക്കുകയുമായിരുന്നുവെന്ന് ഈസ്റ്റ് മൂന്നാര്‍ ജീപ്പ് സഫാരി സിന്‍ഡിക്കേറ്റ് സെക്രട്ടറി മണികണ്ഠന്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ഈസ്റ്റ് മൂന്നാര്‍ ജീപ്പ് സഫാരി സിന്‍ഡിക്കേറ്റ് പ്രസിഡന്റ് അഡ്വ. ആശിഷ്, സെക്രട്ടറി മണികണ്ഠന്‍, ട്രഷര്‍ അമല്‍ എന്നിവരുടെ നേതൃത്വത്തില്‍  പ്രതിഷേധ പ്രകടനം നടത്തി. സിന്‍ഡിക്കേറ്റ് ഭാരവാഹികളും  ഡ്രൈവര്‍മാരും ചേര്‍ന്ന് ശാന്തന്‍പാറ പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റ നിജിനെ രാജകുമാരി കുടുംബ ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. മലയോര മേഖലയിലെ വിനോദസഞ്ചാര മേഖലയില്‍ ക്രമസമാധാനം പൂര്‍ണമായും ഉറപ്പുവരുത്തണമെന്നും ദിനംപ്രതി നൂറുകണക്കിന് സഞ്ചാരികളെയും വഹിച്ച് ദുര്‍ഘടമായ പാതകളിലൂടെ വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ഭയരഹിതമായി ജോലി ചെയ്യാനുള്ള അന്തരീക്ഷം സര്‍ക്കാരും േൊലീസും ഒരുക്കി നല്‍കണമെന്നും സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പറഞ്ഞു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow