കാഞ്ചിയാറില്‍ തോടിന് കുറുകെ തടയണ: പ്രതിഷേധവുമായി നാട്ടുകാര്‍
കാഞ്ചിയാറില്‍ തോടിന് കുറുകെ തടയണ: പ്രതിഷേധവുമായി നാട്ടുകാര്‍

ഇടുക്കി: കട്ടപ്പന കാഞ്ചിയാറില്‍ തോടിനു കുറുകെയുള്ള തടയണ നിര്‍മാണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്ത്. പലരുടെയും വ്യാജ ഒപ്പിട്ട് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചാണ് ചിലരുടെ താല്‍പര്യപ്രകാരം ലക്ഷങ്ങള്‍ മുടക്കി നിര്‍മാണം നടത്തുന്നതെന്ന് ഇവര്‍ ആരോപിച്ചു. കാഞ്ചിയാര്‍ പഞ്ചായത്തിലെ പള്ളിക്കവല ഒറ്റമരം മേഖലയിലാണ് നിര്‍മാണം നടക്കുന്നത്. പഞ്ചായത്തിലെ എട്ട്, ഒന്‍പത് വാര്‍ഡുകളുടെ പരിധിയിലൂടെ ഒഴുകുന്ന തോടിനു കുറുകെയാണ് 6 മീറ്റര്‍ വീതിയും ഒന്നരമീറ്റര്‍ ഉയരവും 30 മീറ്റര്‍ നീളവുമുള്ള തടയണ നിര്‍മിക്കുന്നത്. ഇത് കുടിവെള്ള സ്രോതസുകള്‍ വറ്റാന്‍ കാരണമാകുമെന്നും നിര്‍മാണം നിര്‍ത്തണമെന്നും മേഖലയിലെ 30ലേറെ കുടുംബങ്ങള്‍ ആവശ്യപ്പെടുന്നു.
കലക്ടര്‍ക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇടുക്കി തഹസില്‍ദാര്‍ സ്ഥലത്തെത്തി നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ കരാറുകാരന് നിര്‍ദേശം നല്‍കി.
What's Your Reaction?






