ഓക്‌സീലിയം സ്‌കൂളില്‍ യു.കെ.ജി ഗ്രാജുവേഷന്‍ സെറിമണി
ഓക്‌സീലിയം സ്‌കൂളില്‍ യു.കെ.ജി ഗ്രാജുവേഷന്‍ സെറിമണി

ഇടുക്കി: കട്ടപ്പന ഓക്‌സീലിയം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ യുകെജി വിദ്യാര്‍ഥികളുടെ ഗ്രാജുവേഷന്‍ സെറിമണിയും ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപിക സാലി അലക്‌സിന്റെ യാത്ര അയപ്പ് സമ്മേളനവും നടന്നു. നഗരസഭാ ചെയര്‍പേഴ്‌സന്‍ ബീന ടോമി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ വെച്ച് യുകെജി വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റ് വിതരണവും സാലി അലക്‌സിന് ഉപഹാര സമര്‍പ്പണവും നടന്നു. യോഗത്തില്‍ സെന്റ് പോള്‍സ് ചര്‍ച്ച് വികാരി ഫാ അനില്‍ ഈപ്പന്‍ അദ്ധ്യക്ഷനായി. കട്ടപ്പന എഇഒ ഇന്‍ ചാര്‍ജ് സേവ്യര്‍ പി ജെ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ വൈസ് ചെയര്‍മാന്‍ കെ ജെ ബെന്നി, സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ സാലി എബ്രഹാം, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സോഫി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






