ആശാവര്‍ക്കര്‍മാര്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് കട്ടപ്പനയില്‍ പന്തം കൊളുത്തി പ്രതിഷേധം നടത്തി
ആശാവര്‍ക്കര്‍മാര്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് കട്ടപ്പനയില്‍ പന്തം കൊളുത്തി പ്രതിഷേധം നടത്തി

ഇടുക്കി: സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ആശാപ്രവര്‍ത്തര്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രതിഷേധം സംഘടിപ്പിച്ചു. രാജീവ് ഭവനില്‍ നിന്നാരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി ഗാന്ധിസ്‌ക്വയറില്‍ സമാപിച്ചു. പ്രതിഷേധ സദസ് കെപിസിസി സെക്രട്ടറി തോമസ് രാജന്‍ ഉദ്ഘാടനം ചെയ്തു. ആശവര്‍ക്കര്‍മാര്‍ക്ക് ശമ്പളം കൂട്ടിക്കൊടുക്കാന്‍ കഴിയില്ലെങ്കിലും പിഎസ്‌സി ചെയര്‍മാനും, കെ വി തോമസിനും സാധാരണക്കാരന്റെ കണ്ണ് തലക്കിപ്പോകുന്ന വിധത്തില്‍ ശമ്പളം കൂട്ടി നല്‍കാന്‍ സര്‍ക്കാരിന് ഒരു മടിയും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍ അധ്യക്ഷനായി. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി, നേതാക്കളായ ജോയി പൊരുന്നോലി, ജോസ് മൂത്തനാട്ട്, ജോയി ആനിത്തോട്ടം, കെ എ മാത്യു, ഷാജി വെള്ളംമാക്കല്‍, പ്രശാന്ത് രാജു, ജോസ് ആനക്കല്ലില്‍, കെ എസ് സജീവ്, പി എസ് മേരിടാസന്‍,പൊന്നപ്പന്‍ അഞ്ചപ്ര, കെ ഡി രാധാകൃഷ്ണന്‍, ജയപ്രകാശ്, റൂബി വേഴമ്പത്തോട്ടം, രാജു വെട്ടിക്കല്‍, ഷിബു പുത്തന്‍പുരക്കല്‍, ഷാജന്‍ എബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






